Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Wednesday, September 28, 2016

വിശുദ്ധ.സിറില്.

വിശുദ്ധ.സിറില്

പലസ്തീനയില് നിന്നുള്ള ഏക വേദപാരംഗതനാണ് വി. സിറില്. അദ്ദേഹം ജറുസലേമില് ജനിച്ചു. 384 മുതല് 386 വരെ അവിടെ മെത്രാനായിരുന്നു. കാല്വരിയിലെ പ്രഥമ ദേവാലയം പണിതുപൊങ്ങുന്നതും മതത്യാഗിയായ ജൂലിയന് ചക്രവര്ത്തി ക്രിസ്തുവിന്റെ പ്രവചനത്തെ പരാജയപ്പെടുത്താന് 363ല് ജറുസലം ദേവാലയം പണിയാന് തുടങ്ങിയപ്പോള് തറയില് നിന്ന് അഗ്നി വമിച്ചതും സിറില് നേരില് കണ്ട കാര്യങ്ങളാണ്.
തെറ്റുകള് പഠിപ്പിക്കുന്ന പള്ളികളില് പോകുന്നതിനെ അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തിയിരിക്കുന്നു. “ഏതെങ്കിലും അപരിചിതമായ ഒരു നഗരത്തില് താമസിക്കുന്പോള് എവിടെയാണ് പള്ളിയെന്ന് ചോദിച്ച് തൃപ്തിയടയാതെ എവിടെയാണ് കത്തോലിക്കാ പള്ളിയെന്ന് ചോദിക്കണം. നമ്മുടെ എല്ലാവരുടേയും അമ്മയും നമ്മുടെ കര്ത്താവീശോമിശിഹായുടെ മണവാട്ടിയുമായ ആ പരിശുദ്ധ സഭയുടെ പേര് അതാണ്”.
ലളിതമായിരുന്നു സിറിലിന്റെ പ്രസംഗങ്ങള്. ശ്രോതാക്കളുടെ വികാരങ്ങള് കണക്കിലെടുത്തുകൊണ്ടേ അദ്ദേഹം പ്രസംഗിച്ചിരുന്നുള്ളൂ. ഒരിക്കല് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു. “എന്റെ പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. സമയം വൈകിയല്ലോ. എന്നാല് രക്ഷയുടെ കാര്യങ്ങളെപ്പറ്റി നാം ദീര്ഘമായി ചിന്തിക്കേണ്ടയോ.. ഇത് നിങ്ങള് അറിഞ്ഞിരിക്കണമെന്ന് നിങ്ങളുടെ ഗുരുക്കന്മാര് പ്രതീക്ഷിക്കുന്നുണ്ടെങ്കില് ദീര്ഘമായ ഉപദേശം നിങ്ങളും പ്രതീക്ഷിക്കേണ്ടയോ”
സിറിലിന്റെ കാലത്ത് ജനങ്ങള് വി. കുര്ബ്ബാന ഇരു സാദൃശ്യങ്ങളിലും സ്വീകരിച്ചിരുന്നു. അപ്പം അവരവരുടെ കയ്യിലാണ് സ്വീകരിച്ചിരുന്നത്. എന്നാല് എത്ര ശ്രദ്ധയോടെ വേണമെന്ന് സിറില് നിര്ദ്ദേശിച്ചിരുന്നു. “കൈകള് അകത്തിയോ വിരലുകള് അകറ്റിയോ പിടിക്കാതെ ഇടതുകൈ വലതുകരത്തിന്റെ മീതെ വച്ച് ഒരു സിംഹാസനം തയ്യാറാക്കി ഒരു രാജാവിനെയെന്നപോലെ സ്വീകരിക്കുക. ഉള്ളംകൈ കുഴിപോലെ പിടിച്ച് മിശിഹായുടെ ശരീരം സ്വീകരിച്ചുആമ്മേന് എന്നു പറയുക പരിശുദ്ധ ശരീരം തൊടുന്പോള് കണ്ണുകള് ഭക്തിനിര്ഭരമായിരിക്കണം. അനന്തരം ഒരു പൊടിപോലും താഴെ വീഴാതെ ഭക്ഷിക്കുക”. വി. സിറിലിന്റെ ഈ വാക്കുകള് നമ്മുടെ വിശ്വാസം വര്ദ്ധിപ്പിക്കാന് പര്യാപ്തമല്ലേ നിസ്തുലനായ ഈ ഉപദേശിയെ 13ാം ലയോന് മാര്പാപ്പ 1882 ജൂലൈ 28ാം തിയ്യതി വേദപാരംഗതന് എന്നു പ്രഖ്യാപനം ചെയ്തു. വിറച്ചു വിറച്ചു കാല്വെയ്ക്കുന്ന വൃദ്ധന് വടി ഒരു താങ്ങാണ്. സന്ദേഹ സാഗരത്തില് മുങ്ങിത്തുടിക്കുന്ന നമ്മള്ക്ക് വിശ്വാസമാണ് താങ്ങ്. ആകയാല് വേദോപദേശം പഠിപ്പിക്കുന്നവര് വി. സിറിലിനെപ്പോലെ ലളിതമായ വിഷയങ്ങള് കൈകാര്യം ചെയ്തു വളരുന്ന തലമുറയില് വിശ്വാസം സുദൃഢമാകട്ടെ.

No comments:

Post a Comment