Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

പീറ്റർ ഡാമിയൻ

പീറ്റർ ഡാമിയൻ
st.peter damian

ഇറ്റാലിയൻ വൈദികനായിരുന്നു പീറ്റർ ഡാമിയൻ.കർദ്ദിനാൾ പദവിയും വേദപാരംഗതസ്ഥാനവും (ഡോക്ടർ ഒഫ് ദ് ചർച്ച്) ലഭിച്ചിട്ടുണ്ട്. 1007ൽ റവന്നയിൽ ഡാമിയൻജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയിൽഅധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം 1035ൽ ഫോൺടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസിമഠത്തിൽ ചേർന്നു. ആശ്രമത്തിന്റെതലവനായിതിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികൾക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൗൾഡ് വിശുദ്ധന്റെയും മാതൃകയിൽ നിയമനിർമ്മാണം നടത്തി.
വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ മാർപ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.ലിബർ ഗൊമാർഗി അനസ് എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ മാർപ്പാപ്പ വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം ഓസ്ട്രിയയിയലെകർദ്ദിനാളായി ഡാമിയൻ നിയമിതനായി.ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059ൽ നിക്കൊളസ് രണ്ടാമൻ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികർക്കിടയിൽ നിലവിലിരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെകർത്തവ്യം.
1063ൽ അലക്സാണ്ടർ രണ്ടാമൻ ഡാമിയനെ ഫ്രാൻസിലേക്കയച്ചു. ക്ലൂന്നിയിലെ സന്യാസിമഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കുകയായിരുന്നു ഡാമിയനിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്തം. ഡാമിയൻ വിജയം കൈവരിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ സന്യാസിമാർ ഡാമിയനു നിരവധി സമ്മാനങ്ങൾ നൽകാൻ തയ്യാറായെങ്കിലും ഡാമിയൻ അവരെ വിലക്കുകയാണുണ്ടായത്. താത്ക്കാലിക പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസ്സമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൗത്യം റവന്നയിലായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിൽ 1072 ഫെബ്രുവരി 23ന് ഫയെൻറ്സായിൽ വച്ചു ഇദ്ദേഹം നിര്യാതനായി.ദൈവശാസ്ത്രം സംബന്ധിച്ച് നിരവധി കൃതികൾ      ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1828ൽ ലിയോ പന്ത്രണ്ടാമൻ മാർപാപ്പഡാമിയനെ വേദപാരംഗതൻ (ഡോക്ടർ ഒഫ് ദ് ചർച്ച്) ആയി പ്രഖ്യാപിച്ചു. റോമൻ കത്തോലിക്ക സഭ ഫെബ്രുവരി 23 ഡാമിയന്റെ ഓർമദിനമായി ആചരിക്കുന്നു.
  

No comments:

Post a Comment