വിശുദ്ധ ദമ്പതികളായ ജൂലിയാനും ബസിലിസയും
ഡെയൊക്ലിഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് രക്തസാ ക്ഷിത്വം വരിച്ച ദമ്പതികളാണ് ജൂലിയാനും ബസിലിസയും. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവര്‍ പീഡനങ്ങളേറ്റുവാങ്ങി യേശുവിന്റെ നാമത്തില്‍ രക്തസാക്ഷികളായി. ജൂലിയാനൊപ്പം സെല്‍സസ്, മാര്‍സിയോണില, ആന്റണി, അനസ്താഷ്യസ് എന്നീ ക്രൈസ്തവവിശ്വാസികളും കൊല്ലപ്പെട്ടു. ജൂലിയാന്‍ ചെറുപ്പം മുതല്‍ ദൈവസ്‌നേഹത്തില്‍ ലയിച്ചു ജീവിച്ച വ്യക്തിയായിരുന്നു. വിവാഹജീവിതം അദ്ദേഹം ആഗ്രഹി ച്ചിരുന്നില്ല. തനിക്കുചുറ്റുമുള്ള ദരിദ്രരില്‍ ദൈവത്തെ കണ്ടെത്തി അവര്‍ക്കുവേണ്ടി അദ്ദേഹം തന്നാലാവുന്ന വിധം ജീവിച്ചു. അവര്‍ക്കു ധനസഹായം നല്കി. അവരെ ആശ്വസിപ്പിച്ചു. അവര്‍ ക്കൊപ്പം ആഹാരം പങ്കുവച്ച് കഴിച്ചു. അവരിലൊരാളെ പോലെ അവര്‍ക്കൊപ്പം അന്തിയുറങ്ങി. എന്നാല്‍ച്ച ജൂലിയാന്റെ ഇത്തരത്തിലുള്ള ജീവിതം മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. വിവാഹം കഴിക്കാന്‍ അദ്ദേഹത്തെ അവര്‍ നിര്‍ബന്ധിച്ചു. ജൂലിയാന്‍ ആദ്യമൊക്കെ എതിര്‍ത്തു. പക്ഷേ, വീട്ടുകാര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു.
ബസിലിസ, അങ്ങനെ ജൂലിയാന്റെ ജീവിതത്തിലേക്കു
കടന്നുവന്നു. ആദ്യരാത്രിയില്‍ തന്നെ ജൂലിയാന്‍ ബസിലിസയെ തന്റൈ വഴിക്കു കൊണ്ടുവന്നു.
ആര്‍ഭാടമായ ലൗകിക ജീവിതം കൊതിച്ചിരുന്ന ബസിലിസയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിര്‍ണായക
സ്വാധീനം ചെലുത്തി. സഹോദരീസഹോദരന്മാരെ പോലെ ജീവിക്കുമെന്ന് ഇരുവരും ശപഥം ചെയ്തു.. കൊട്ടാരം
പോലുള്ള അവരുടെ ഭവനം ഒരുവലിയ ആശുപത്രിയാക്കി മാറ്റി. ആയിരത്തോളം ദരിദ്രരായ രോഗികളെ
അവിടെ പാര്‍പ്പിച്ച് അവര്‍ക്കു മരുന്നും വസ്ത്രങ്ങളും നല്‍കി. സ്ത്രീകളെ ബസി ലിസയും
പുരുഷന്‍മാരെ ജൂലിയാനും പരിപാലിച്ചു. ബസിലിസയാണ് ആദ്യം രക്തസാക്ഷി യായത്. ഇവരുടെ മരണം
എങ്ങനെയായിരുന്നു എന്നു സൂചനയില്ല. ജൂലിയാന്‍ കുറെനാളുകള്‍ കൂടികഴിഞ്ഞാണ് കൊല്ലപ്പെടുന്നത്
No comments:
Post a Comment