Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

വിശുദ്ധ സെറാഫിനാ

വിശുദ്ധ "സെറാഫിനാ"

ഇറ്റലിയിലെ ടസ്‌കനിയിലുള്ള സാന്‍ ജിമിഞ്ഞാനോയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സാധാരണ പെണ്‍ കുട്ടിയായിരുന്നു സെറാഫിനാ. 1238 ആയിരുന്നു അവളുടെ ജനനവര്‍ഷം. അവളുടെ ചെറുപ്പത്തിലേ പിതാവ്‌ മരിച്ചു. വിധവയായിത്തീര്‍ന്ന അമ്മ പണിയെടുത്താണ്‌ ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്‌. പക്ഷേ, ദാരിദ്ര്യമൊന്നും അവളുടെ മുഖത്തിന്റെ സന്തോഷം കെടുത്തിയില്ല. ആകര്‍ഷകയും സന്തോഷവതിയും സഹാനുഭൂതി നിറഞ്ഞവളുമായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍

തന്റെ ഭക്ഷണത്തിന്റെ പാതി തന്നെക്കാള്‍ പാവപ്പെട്ടവരുമായി പങ്കുവയ്‌ക്കാന്‍ അവള്‍ തയാറായിരുന്നു. കൂടുതല്‍ സമയവും അവള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അല്ലാത്തപ്പോഴെല്ലാം സ്‌ത്രീകളുടേതായ എന്തെങ്കിലും ജോലികളില്‍ മുഴുകി. തുന്നല്‍, നൂല്‍നൂല്‍ക്കല്‍ തുടങ്ങിയവയായിരുന്നു ആ ജോലികള്‍. ചെറുപ്പംമുതലേ അവള്‍ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. അല്‌പം ഭക്ഷണംമാത്രം കഴിക്കുക, രുചികരമായ ഭക്ഷണം ഒഴിവാക്കുക അങ്ങനെയൊക്കെ. നല്ല വസ്‌ത്രങ്ങളോ ആഭരണങ്ങളോ ഒന്നും അവളെ ആകര്‍ഷിച്ചില്ല. അങ്ങനെ ആ പെണ്‍കുട്ടി വളര്‍ന്നുവരികയായിരുന്നു.

വിശുദ്ധയിലേക്കുള്ള യാത്ര
പത്താമത്തെ വയസിലാണ്‌ അവളുടെ ജീവിതത്തിന്‌ പുതിയ ഒരു മാറ്റം വന്നത്‌. അവള്‍ക്ക്‌ തളര്‍വാതം പിടിപെടുകയും കഴുത്തിനു കീഴ്‌പ്പോട്ട്‌ മുഴുവനായും തളര്‍ന്നുപോവുകയും ചെയ്‌തു. അതിനാല്‍ ചലിപ്പിക്കാവുന്ന ഒരേയൊരു ശരീരഭാഗം മുഖമായിരുന്നു. ശരീരമാകെ വികലമായി. പിന്നീടുള്ള കാലംമുഴുവന്‍ അമ്മയെ ആശ്രയിച്ചാണ്‌ അവള്‍ കഴിഞ്ഞത്‌. സുഖകരമായ ഒരു കിടക്ക അവള്‍ സ്വയം നിഷേധിച്ചു. ഓക്കുമരത്തിന്റെ തടിപ്പലകയിലാണ്‌ അവള്‍ കിടന്നത്‌. ഒരു വശം ചെരിഞ്ഞുകിടക്കാന്‍മാത്രമേ ആകുമായിരുന്നുളളൂ. അതിനാല്‍ ആ ഭാഗംമുഴുവന്‍ പൊട്ടുകയും വ്രണമാകുകയും ചെയ്‌തു. വ്രണങ്ങളില്‍ പുഴുക്കളുമുണ്ടായി. ഇതുകൂടാതെ, മാംസം കഴിക്കാനായി എലികളും അവളുടെ ദേഹത്ത്‌ വരുമായിരുന്നു. ഇതൊക്കെയായിട്ടും അവള്‍ സമാധാനപൂര്‍ണയും പ്രാര്‍ത്ഥനാപൂര്‍ണയുമായി കാണപ്പെട്ടു. എപ്പോഴെങ്കിലും അവളെ കാണാനായി ആരെങ്കിലും വരുമ്പോള്‍ അവള്‍ തികച്ചും മാന്യയായും സ്‌നേഹപൂര്‍ണയായും അവരെ സ്വീകരിച്ചു. താന്‍ രോഗിണിയായിരിക്കുമ്പോഴും അവരോട്‌ അവള്‍ യഥാര്‍ത്ഥത്തിലുള്ള കരുതല്‍ കാണിച്ചു.

അങ്ങനെ കാലം കടന്നുപോവുകയായിരുന്നു. എന്തുമാത്രം ദുരിതങ്ങളുണ്ടായിട്ടും ദൈവസ്‌നേഹത്തില്‍ ഒരു തരിപോലും പിന്നോട്ടുപോകാത്ത അവളുടെ പുണ്യജീവിതം സാത്താനെ അസഹിഷ്‌ണുവാക്കിത്തീര്‍ത്തു. സെറാഫിനായെ തളര്‍ത്താനായി അവളുടെ അമ്മയെ തകര്‍ക്കാന്‍ അവന്‍ തീരുമാനിച്ചു. ഒരു ദിവസം ഗോവണിയില്‍നിന്ന്‌ അമ്മ താഴെ വീണുകിടക്കുന്നതുകണ്ട്‌ അവിടെയുണ്ടായിരുന്ന സഹായിയായ സ്‌ത്രീ അലമുറയിട്ടു: ``സെറാഫിനാ, ഇതാ നിന്റെ അമ്മ ഇവിടെ മരിച്ചുകിടക്കുന്നു'' ഈ ദുഃഖവാര്‍ത്ത സെറാഫിനായെയും സ്‌തബ്‌ധയാക്കിക്കളഞ്ഞു. പെട്ടെന്ന്‌ അവള്‍ നോക്കിയപ്പോള്‍ മുകളില്‍ ഒരു സര്‍പ്പത്തെ കണ്ടു. ആകെ പേടിച്ചുപോയ കൂടെയുണ്ടായിരുന്ന സ്‌ത്രീ സഹായത്തിന്‌ ഒരാളെ വിളിച്ചുകൊണ്ടുവന്നപ്പോള്‍ അവര്‍ക്ക്‌ ആ സര്‍പ്പത്തെ കാണാന്‍ കഴിയുന്നില്ലായിരുന്നു. പെട്ടെന്ന്‌ സാത്താന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സെറാഫിനാ വിടുതലിനായി പ്രാര്‍ത്ഥിക്കുകയും ഉടനെ ആ സര്‍പ്പം അപ്രത്യക്ഷമാകുകയും ചെയ്‌തു. ദൈവം അനുവദിച്ചതാണ്‌ അമ്മയുടെ മരണം എന്ന്‌ തിരിച്ചറിഞ്ഞ അവള്‍ അത്‌ ദൈവകരങ്ങളില്‍നിന്ന്‌ സമാധാനചിത്തയായി സ്വീകരിച്ചു. പിന്നീടുള്ള കാലം സഹായത്തിനായി ഉണ്ടായിരുന്നത്‌ ബെലിഡിയ എന്ന കൂട്ടുകാരിയായിരുന്നു. അവളുടെ ഒരു കൈയ്‌ക്ക്‌ വൈകല്യമുണ്ടായിരുന്നു. പക്ഷേ, സ്വന്തം വൈകല്യത്തെ അവഗണിച്ച്‌ അവള്‍ സെറാഫിനായെ സഹായിച്ചു.

സെറാഫിനാ 15-ാം വയസിലേക്ക്‌ പ്രവേശിച്ചു. മാ ര്‍പ്പാപ്പയായിരുന്ന വിശുദ്ധ ഗ്രിഗറി സെറാഫിനായുടെ ഇഷ്‌ടവിശുദ്ധനായിരുന്നു. ഒരു ദിവസം വിശുദ്ധന്‍ സെ റാഫിനാക്ക്‌ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ അവള്‍ പെട്ടെന്നുതന്നെ സ്വര്‍ഗത്തില്‍ തന്നോടൊപ്പം ദൈവത്തെ ആരാധിക്കുമെന്ന്‌ അറിയിച്ചു. സെറാഫിനാ സന്തോഷത്തോടെ ആ ദിവസത്തിനായി കാത്തിരുന്നു. വിശുദ്ധന്റെ തിരുനാള്‍ദിനമായ മാര്‍ച്ച്‌ 15 അടുത്തുവരികയായിരുന്നു. സെറാഫിനായാകട്ടെ ദൈ വസന്നിധിയിലെത്താന്‍ വെമ്പല്‍കൊണ്ടിരിക്കുകയും. അങ്ങനെ ആ മാര്‍ച്ച്‌ 15ന്‌ അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആത്മാവ്‌ ദൈവസന്നിധിയിലേക്ക്‌ യാത്രയായ ആ നിമിഷത്തില്‍ ത്തന്നെ സാന്‍ ജിമിഞ്ഞാനോയിലെ പ ള്ളിമണികള്‍ താനെ മുഴങ്ങി.
പാരമ്പര്യം പറയുന്നതനുസരിച്ച്‌ ബെ ലിഡിയ സെറാഫിനായുടെ ശരീരം നാളുകളായി അവള്‍ കിടന്നിരുന്ന മരപ്പലകയി ല്‍നിന്ന്‌ മാറ്റിയപ്പോള്‍ അതില്‍നിറയെ പൂക്കള്‍ വിരിഞ്ഞുനിന്നു, മാത്രമല്ല അതില്‍ നിന്നും അവളുടെ ശരീരത്തില്‍നിന്നും മനോഹരമായ സുഗന്ധം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങുകയും ചെയ്‌തു.

മൃതശരീരം സാന്‍ ജിമിഞ്ഞാനോ പള്ളിയില്‍ വച്ചപ്പോള്‍ ബെലിഡിയ അടുത്തുനിന്നിരുന്നു. പെട്ടെന്ന്‌ സെറാഫിനായുടെ മൃതശരീരം ഒരു കൈയുയര്‍ത്തി ബെലിഡിയയുടെ വൈകല്യമുള്ള കൈ യില്‍ സ്‌പര്‍ശിച്ചു. തല്‍ക്ഷണം അവളുടെ കൈ സുഖപ്പെട്ടു. ഇങ്ങനെയുള്ള അനേ കം അത്ഭുതങ്ങള്‍ സംഭവിച്ചു. ദിവസങ്ങള്‍ ക്കുശേഷമാണ്‌ സെറാഫിനായുടെ മൃതശരീരം സംസ്‌കരിച്ചത്‌. അവളുടെ മാധ്യ സ്ഥ്യം വഴിയായി അനേകം അത്ഭുതങ്ങള്‍ പില്‌ക്കാലത്തും സംഭവിക്കുന്നു. മാര്‍ച്ച്‌ 15 ന്‌ പുണ്യവതിയായ സെറാഫിനായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ശാരീരികവൈകല്യമുള്ളവരുടെ പ്രത്യേക മധ്യസ്ഥയാണ്‌ ഈ പുണ്യവതി.
ഇറ്റലിയിലെ ടസ്‌കനിയിലുള്ള സാന്‍ ജിമിഞ്ഞാനോയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സാധാരണ പെണ്‍ കുട്ടിയായിരുന്നു സെറാഫിനാ. 1238 ആയിരുന്നു അവളുടെ ജനനവര്‍ഷം. അവളുടെ ചെറുപ്പത്തിലേ പിതാവ്‌ മരിച്ചു. വിധവയായിത്തീര്‍ന്ന അമ്മ പണിയെടുത്താണ്‌ ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്‌. പക്ഷേ, ദാരിദ്ര്യമൊന്നും അവളുടെ മുഖത്തിന്റെ സന്തോഷം കെടുത്തിയില്ല. ആകര്‍ഷകയും സന്തോഷവതിയും സഹാനുഭൂതി നിറഞ്ഞവളുമായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍

തന്റെ ഭക്ഷണത്തിന്റെ പാതി തന്നെക്കാള്‍ പാവപ്പെട്ടവരുമായി പങ്കുവയ്‌ക്കാന്‍ അവള്‍ തയാറായിരുന്നു. കൂടുതല്‍ സമയവും അവള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അല്ലാത്തപ്പോഴെല്ലാം സ്‌ത്രീകളുടേതായ എന്തെങ്കിലും ജോലികളില്‍ മുഴുകി. തുന്നല്‍, നൂല്‍നൂല്‍ക്കല്‍ തുടങ്ങിയവയായിരുന്നു ആ ജോലികള്‍. ചെറുപ്പംമുതലേ അവള്‍ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. അല്‌പം ഭക്ഷണംമാത്രം കഴിക്കുക, രുചികരമായ ഭക്ഷണം ഒഴിവാക്കുക അങ്ങനെയൊക്കെ. നല്ല വസ്‌ത്രങ്ങളോ ആഭരണങ്ങളോ ഒന്നും അവളെ ആകര്‍ഷിച്ചില്ല. അങ്ങനെ ആ പെണ്‍കുട്ടി വളര്‍ന്നുവരികയായിരുന്നു.

വിശുദ്ധയിലേക്കുള്ള യാത്ര
പത്താമത്തെ വയസിലാണ്‌ അവളുടെ ജീവിതത്തിന്‌ പുതിയ ഒരു മാറ്റം വന്നത്‌. അവള്‍ക്ക്‌ തളര്‍വാതം പിടിപെടുകയും കഴുത്തിനു കീഴ്‌പ്പോട്ട്‌ മുഴുവനായും തളര്‍ന്നുപോവുകയും ചെയ്‌തു. അതിനാല്‍ ചലിപ്പിക്കാവുന്ന ഒരേയൊരു ശരീരഭാഗം മുഖമായിരുന്നു. ശരീരമാകെ വികലമായി. പിന്നീടുള്ള കാലംമുഴുവന്‍ അമ്മയെ ആശ്രയിച്ചാണ്‌ അവള്‍ കഴിഞ്ഞത്‌. സുഖകരമായ ഒരു കിടക്ക അവള്‍ സ്വയം നിഷേധിച്ചു. ഓക്കുമരത്തിന്റെ തടിപ്പലകയിലാണ്‌ അവള്‍ കിടന്നത്‌. ഒരു വശം ചെരിഞ്ഞുകിടക്കാന്‍മാത്രമേ ആകുമായിരുന്നുളളൂ. അതിനാല്‍ ആ ഭാഗംമുഴുവന്‍ പൊട്ടുകയും വ്രണമാകുകയും ചെയ്‌തു. വ്രണങ്ങളില്‍ പുഴുക്കളുമുണ്ടായി. ഇതുകൂടാതെ, മാംസം കഴിക്കാനായി എലികളും അവളുടെ ദേഹത്ത്‌ വരുമായിരുന്നു. ഇതൊക്കെയായിട്ടും അവള്‍ സമാധാനപൂര്‍ണയും പ്രാര്‍ത്ഥനാപൂര്‍ണയുമായി കാണപ്പെട്ടു. എപ്പോഴെങ്കിലും അവളെ കാണാനായി ആരെങ്കിലും വരുമ്പോള്‍ അവള്‍ തികച്ചും മാന്യയായും സ്‌നേഹപൂര്‍ണയായും അവരെ സ്വീകരിച്ചു. താന്‍ രോഗിണിയായിരിക്കുമ്പോഴും അവരോട്‌ അവള്‍ യഥാര്‍ത്ഥത്തിലുള്ള കരുതല്‍ കാണിച്ചു.

അങ്ങനെ കാലം കടന്നുപോവുകയായിരുന്നു. എന്തുമാത്രം ദുരിതങ്ങളുണ്ടായിട്ടും ദൈവസ്‌നേഹത്തില്‍ ഒരു തരിപോലും പിന്നോട്ടുപോകാത്ത അവളുടെ പുണ്യജീവിതം സാത്താനെ അസഹിഷ്‌ണുവാക്കിത്തീര്‍ത്തു. സെറാഫിനായെ തളര്‍ത്താനായി അവളുടെ അമ്മയെ തകര്‍ക്കാന്‍ അവന്‍ തീരുമാനിച്ചു. ഒരു ദിവസം ഗോവണിയില്‍നിന്ന്‌ അമ്മ താഴെ വീണുകിടക്കുന്നതുകണ്ട്‌ അവിടെയുണ്ടായിരുന്ന സഹായിയായ സ്‌ത്രീ അലമുറയിട്ടു: ``സെറാഫിനാ, ഇതാ നിന്റെ അമ്മ ഇവിടെ മരിച്ചുകിടക്കുന്നു'' ഈ ദുഃഖവാര്‍ത്ത സെറാഫിനായെയും സ്‌തബ്‌ധയാക്കിക്കളഞ്ഞു. പെട്ടെന്ന്‌ അവള്‍ നോക്കിയപ്പോള്‍ മുകളില്‍ ഒരു സര്‍പ്പത്തെ കണ്ടു. ആകെ പേടിച്ചുപോയ കൂടെയുണ്ടായിരുന്ന സ്‌ത്രീ സഹായത്തിന്‌ ഒരാളെ വിളിച്ചുകൊണ്ടുവന്നപ്പോള്‍ അവര്‍ക്ക്‌ ആ സര്‍പ്പത്തെ കാണാന്‍ കഴിയുന്നില്ലായിരുന്നു. പെട്ടെന്ന്‌ സാത്താന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സെറാഫിനാ വിടുതലിനായി പ്രാര്‍ത്ഥിക്കുകയും ഉടനെ ആ സര്‍പ്പം അപ്രത്യക്ഷമാകുകയും ചെയ്‌തു. ദൈവം അനുവദിച്ചതാണ്‌ അമ്മയുടെ മരണം എന്ന്‌ തിരിച്ചറിഞ്ഞ അവള്‍ അത്‌ ദൈവകരങ്ങളില്‍നിന്ന്‌ സമാധാനചിത്തയായി സ്വീകരിച്ചു. പിന്നീടുള്ള കാലം സഹായത്തിനായി ഉണ്ടായിരുന്നത്‌ ബെലിഡിയ എന്ന കൂട്ടുകാരിയായിരുന്നു. അവളുടെ ഒരു കൈയ്‌ക്ക്‌ വൈകല്യമുണ്ടായിരുന്നു. പക്ഷേ, സ്വന്തം വൈകല്യത്തെ അവഗണിച്ച്‌ അവള്‍ സെറാഫിനായെ സഹായിച്ചു.

സെറാഫിനാ 15-ാം വയസിലേക്ക്‌ പ്രവേശിച്ചു. മാ ര്‍പ്പാപ്പയായിരുന്ന വിശുദ്ധ ഗ്രിഗറി സെറാഫിനായുടെ ഇഷ്‌ടവിശുദ്ധനായിരുന്നു. ഒരു ദിവസം വിശുദ്ധന്‍ സെ റാഫിനാക്ക്‌ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ അവള്‍ പെട്ടെന്നുതന്നെ സ്വര്‍ഗത്തില്‍ തന്നോടൊപ്പം ദൈവത്തെ ആരാധിക്കുമെന്ന്‌ അറിയിച്ചു. സെറാഫിനാ സന്തോഷത്തോടെ ആ ദിവസത്തിനായി കാത്തിരുന്നു. വിശുദ്ധന്റെ തിരുനാള്‍ദിനമായ മാര്‍ച്ച്‌ 15 അടുത്തുവരികയായിരുന്നു. സെറാഫിനായാകട്ടെ ദൈ വസന്നിധിയിലെത്താന്‍ വെമ്പല്‍കൊണ്ടിരിക്കുകയും. അങ്ങനെ ആ മാര്‍ച്ച്‌ 15ന്‌ അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആത്മാവ്‌ ദൈവസന്നിധിയിലേക്ക്‌ യാത്രയായ ആ നിമിഷത്തില്‍ ത്തന്നെ സാന്‍ ജിമിഞ്ഞാനോയിലെ പ ള്ളിമണികള്‍ താനെ മുഴങ്ങി.
പാരമ്പര്യം പറയുന്നതനുസരിച്ച്‌ ബെ ലിഡിയ സെറാഫിനായുടെ ശരീരം നാളുകളായി അവള്‍ കിടന്നിരുന്ന മരപ്പലകയി ല്‍നിന്ന്‌ മാറ്റിയപ്പോള്‍ അതില്‍നിറയെ പൂക്കള്‍ വിരിഞ്ഞുനിന്നു, മാത്രമല്ല അതില്‍ നിന്നും അവളുടെ ശരീരത്തില്‍നിന്നും മനോഹരമായ സുഗന്ധം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങുകയും ചെയ്‌തു.

മൃതശരീരം സാന്‍ ജിമിഞ്ഞാനോ പള്ളിയില്‍ വച്ചപ്പോള്‍ ബെലിഡിയ അടുത്തുനിന്നിരുന്നു. പെട്ടെന്ന്‌ സെറാഫിനായുടെ മൃതശരീരം ഒരു കൈയുയര്‍ത്തി ബെലിഡിയയുടെ വൈകല്യമുള്ള കൈ യില്‍ സ്‌പര്‍ശിച്ചു. തല്‍ക്ഷണം അവളുടെ കൈ സുഖപ്പെട്ടു. ഇങ്ങനെയുള്ള അനേ കം അത്ഭുതങ്ങള്‍ സംഭവിച്ചു. ദിവസങ്ങള്‍ ക്കുശേഷമാണ്‌ സെറാഫിനായുടെ മൃതശരീരം സംസ്‌കരിച്ചത്‌. അവളുടെ മാധ്യ സ്ഥ്യം വഴിയായി അനേകം അത്ഭുതങ്ങള്‍ പില്‌ക്കാലത്തും സംഭവിക്കുന്നു. മാര്‍ച്ച്‌ 15 ന്‌ പുണ്യവതിയായ സെറാഫിനായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ശാരീരികവൈകല്യമുള്ളവരുടെ പ്രത്യേക മധ്യസ്ഥയാണ്‌ ഈ പുണ്യവതി

No comments:

Post a Comment