Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Monday, October 3, 2016

ശ്ലീഹന്‍മാരായ ശിമയോനും യൂദാസ്തദേവൂസും


ശ്ലീഹന്‍മാരായ ശിമയോനും യൂദാസ്തദേവൂസും
ഒക്ടോബര്‍ 28(ഒന്നാം നൂറ്റാണ്ട്)
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. ഇദ്ദേഹം യേശുവിന്റെ ബന്ധുവും ചെറിയ യാക്കോബിന്റെ സഹോദരനുമായിരുന്നു. മറ്റൊരു ക്രിസ്തുശിഷ്യനായ ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കി ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഇദ്ദേഹം അനുസ്മരിക്കപ്പെടുന്നു
'ശ്ലീഹന്‍മാരുടെ സഹനസമരങ്ങള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തില്‍ ശിമയോന്‍ ശ്ലീഹായുടെ സുവിശേഷപ്രവര്‍ത്തനത്തെ കുറിച്ചു പറയുന്നുണ്ട്. സമരിയായിലും ജറുസലേമിലും അദ്ദേഹം ദൈവവചനം പ്രസംഗിച്ചു. പിന്നീട് ആഫ്രിക്ക, ലിബിയാ, മൗറിത്താനിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചതായി ചില പുരാതന രേഖകളില്‍ കാണാം. ക്രിസ്തീയ വിശ്വാസം ആദ്യമായി ബ്രിട്ടനിലെത്തിച്ചതും ശിമയോന്‍ശ്ലീഹായാണെന്ന് കരുതപ്പെടുന്നു
യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരി മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാ തദേവൂസ്.[1] പാലസ്തീന, എദ്ദേസാ, ലിബായ, അര്‍മീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ യൂദാ തദേവൂസ് സുവിശേഷം പ്രസംഗിച്ചുവെന്നു കാണാം.യേശുവിന്റെ മരണശേഷം കുരിശിന്റെ ചുവട്ടിൽ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്[2]. എന്നാൽ ചില ക്രൈസ്തവവിഭാഗങ്ങൾ യേശുവിന്റെ സഹോദരൻ എന്നുള്ള ഈ പരാമർശം അംഗീകരിക്കുന്നില്ല.
അന്ത്യം
പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ ശിമയോൻ ശ്ലീഹായ്ക്കൊപ്പം യൂദാ രക്തസാക്ഷിത്തം വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. എന്നാൽ ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിക്കുകയും രക്തസാക്ഷിത്തം വരിക്കുകയും ചെയ്തു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു.
റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലും ടൌലോസിലെ വിശുദ്ധ സെര്‍നിന്റെ ദേവാലയത്തിലും ഈ വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുടെ നല്ലൊരു ഭാഗം സൂക്ഷിച്ചിട്ടുള്ളതായി പറയപ്പെടുന്നു

പ്രാർഥന:
മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമയ വി.യൂദാസ്ലീഹയെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിധിയും ഇല്ലാതെ വരുന്ന സന്ധർഭത്തിൽ ഏറ്റവും ത്വരിതവും ഗൊചരവുമായ സഹായം ചെയുന്നതിനു അങേക്കു വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങു ഉപയൊഗിക്കണമേ. എന്റെ എല്ലാ ആവശിങ്ങളിലും വിശിഷ്യ (ആവശ്യം പറയുക) അങേ സഹായം ഞാൻ അപേക്ഷികുന്നു. ഭഗ്യപെട്ട യൂദാസ്ലീഹയെ, അങേ അനുഗ്രഹത്തെ ഞാൻ സധാ ഓർക്കുമെന്നും, അങേ സ്തുതികളെ ലോകമെങും അറിയിക്കുമെന്നും ഞാൻ വാഗ്താനം ചെയുന്നു.
ആമ്മേൻ.
(9 പ്രവശ്യം വീതം 9 ദിവസം തുടർച്ചയയി, മുടങാതെ ചൊല്ലിയാൽ ഏത് അസാദ്യകര്യവും സാദിച്ചുകിട്ടും)

No comments:

Post a Comment