Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

ആസ്സീസിയിലെ ഫ്രാന്സിസ്

ആസ്സീസിയിലെ ഫ്രാന്സിസ്


ഒരു വിശുദ്ധനും ഫ്രാസിസ്കന് സംന്യാസസഭകളുടെ സ്ഥാപകനുമാണ്‌ ആസ്സീസിയിലെ ഫ്രാന്സിസ്  1182-ല്‍    ഇറ്റലിയില്‍  അംബ്രിയാ പ്രദേശത്തെ അസ്സീസി എന്ന പട്ടണത്തിലാണ് ഫ്രാന്‍സിസ് ജനിച്ചത്. പിതാവ് സമ്പന്നനായ ഒരു വസ്ത്രവ്യാപാരി ആയിരുന്നു. ഏറെ പ്രത്യേകതകല്  പ്രകടിപ്പിക്കാത്ത ബാല്യകൗമാരങ്ങല് ആയിരുന്നു ഫ്രാന്‍സിസിന്റേത്. ഫ്രാന്‍സിസ് അന്ന് വിനോദത്തിലും ആഡംബരങ്ങളിലും ആണ് മനസ്സൂന്നിയത്.  പില്‍ക്കാലത്ത് ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച  .ഫ്രാന്‍സിസിന്റെ ജീവിതത്തിലെ ആദ്യത്തെ വഴിതിരിവ് ഇരുപതാമത്തെ വയസ്സില്‍  അസ്സീസിയും അയല്‍  പട്ടണമായ പെറൂജിയയും തമ്മില്‍  ഉണ്ടായ ഏറ്റുമുട്ടലിനോടനുബന്ധിച്ചായിരുന്നു. ആ പോരാട്ടത്തില്‍  അസ്സീസിക്കുവേണ്ടി പങ്കെടുത്ത ഫ്രാന്‍സിസിനെ പെറൂജിയ തടവുകാരനാക്കി. ഒരുവര്‍ഷത്തോളം തടവില്‍  കഴിഞ്ഞ അദ്ദേഹം രോഗബാധിതനായി. രോഗാവസ്ഥ നല്‍കിയ ശൂന്യതാബോധം ഫ്രാന്‍സിസില്‍  നിത്യസത്യങ്ങളെപ്പറ്റിയുള്ള ചിന്തകളുയര്‍ത്തി എന്നു പറയപ്പെടുന്നു. സ്വതവേ സാഹസപ്രിയനായിരുന്ന ഫ്രാന്‍സിസ്, രോഗവിമുക്തനായതോടെ സൈന്യത്തില്‍  ചേരുന്ന കാര്യം ആലോചിച്ചെങ്കിലും, അദ്ദേഹത്തിലുണര്‍ന്ന ആത്മീയചിന്ത അതു  വിസമ്മതിച്ചു. ആഡംബരപ്രേമിയും ഉല്ലാസിയുമായിരുന്ന സുഹൃത്തില്‍  കണ്ട മാറ്റം ഫ്രാന്‍സിസിന്റെ ചങ്ങാതിമാരെ അത്ഭുതപ്പെടുത്തി. പ്രണയപാരവശ്യം ഉളവാക്കിയ മാറ്റമാണോ ഇതെന്ന് അവര്‍  അത്ഭുതപ്പെട്ടു. --  ഫ്രാന്‍സിസിന്റെ മറുപടി  സുന്ദരിയായ ദാരിദ്ര്യം എന്ന വധുവിനെ ഉടന്‍  സ്വന്തമാക്കുന്നുണ്ടെന്നായിരിന്നു. ദാരിദ്ര്യവുമായുള്ള ആ പ്രണയം അദ്ദേഹം ശിഷ്ടജീവിതം മുഴുവന്‍  തുടര്‍ന്നു. വിരക്തിയുടേയും ഏകാന്ത ധ്യാനത്തിന്റേയും വഴി പിന്തുടര്‍ന്ന ഫ്രാന്‍സിസ് തനിക്കുണ്ടായിരുന്നതെല്ലാം ത്യജിച്ചു. ഒരു കുഷ്ഠരോഗിയെ വഴിയില്‍  കണ്ടപ്പോല്‍ അവനെ ആശ്ലേഷിച്ച് കയ്യിലുണ്ടായിരുന്ന
പണമെല്ലാം അവനു കൊടുത്തു. ഒരു ഭിഷക്കാരനുമായി വസ്ത്രങ്ങല്  വച്ചുമാറി


ഒരിക്കല്‍  അസ്സീസിയിലെ വിശുദ്ധ ദാമിയന്റെ ജീര്‍ണ്ണവശ്ശായിരുന്ന ദേവായലത്തിനു സമീപം നില്‍ക്കവേ, "ഫ്രാന്‍സിസേ, എന്റെ വീട് അറ്റകുറ്റപ്പണികല്‍  ചെയ്തു നന്നാക്കുക" എന്ന് ആരോ തന്നോടു പറയുന്നതായി അദ്ദേഹത്തിനു തോന്നി. ഈ ആഹ്വാനം അക്ഷരാര്‍ ഥത്തിലെടുത്ത ഫ്രാന്‍സിസ് പിതാവിന്റെ കടയിലെ കുറെ വസ്ത്രങ്ങളെടുത്ത് വിറ്റ് ആ ദേവാലയം പുനരുദ്ധരിക്കാനൊരുങ്ങി. ഇതറിഞ്ഞ പിതാവ് ‍രോഷാകുലനായി. പിതാവിന്റെ രോഷത്തില്‍  നിന്നു രക്ഷപെടാനായി ഒരു മാസം മുഴുവന്‍  അസ്സീസിക്കടുത്തുള്ള ഒരു ഗുഹയില്‍  താമസിച്ചിട്ട് അതില്‍  നിന്ന് മൃതപ്രായനായി ഇറങ്ങിവന്ന ഫ്രാന്‍സിസിനെ കണ്ടവര്‍  ഭ്രാന്തനെയെന്നോണം പിന്തുടര്‍ ന്ന് കല്ലെറിഞ്ഞു. വിവരമറിഞ്ഞ പിതാവ്  മകനെ വീട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ഒരു മുറിയില്‍  പൂട്ടിയിട്ടു. എന്നാല്‍  അമ്മ ഫ്രാന്‍സിസിനെ മോചിപ്പിച്ചു.


മോചിതനായ ഫ്രാന്‍സിസ് ഏറെ സ്നേഹിച്ച് ദാരിദ്ര്യത്തെ പരിഗ്രഹിക്കാനായി ലൗകിക ബന്ധങ്ങളെല്ലാം എന്നെന്നേക്കുമായി പരിത്യജിച്ചു. തുടര്‍ന്ന് അസ്സീസിയുലും പരിസരങ്ങളിലും ചുറ്റിനടന്ന് അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്തിന്റേയും സമാധനത്തിന്റേയും സന്ദേശം പ്രസംഗിക്കാന്‍ തുടങ്ങി. നേരത്തേ കല്ലെറിയാന്‍  ഒരുങ്ങിയ ജനങ്ങല്‍  തന്നെ അദ്ദേഹത്താല്‍  ആകൃഷ്ടരായി. ഒന്നൊന്നായി ഫ്രാന്‍സിസിന് അനുയായികല് ഉണ്ടാകാന്‍  തുടങ്ങി. അദ്ദേഹം അവരെ ചെറിയ സംന്യാസികല്  എന്നു വിളിച്ചു. അവരുടെ എണ്ണം പതിനൊന്നായപ്പോല്‍  ഫ്രാnസിസ് അവർക്കുവേണ്ടി ഒരു നിയമാവലി എഴുതിയുണ്ടാക്കി. ഈ പുതിയ സംന്യാസസമൂഹത്തിനും നിയമാവലിക്കും ക്രൈസ്തവസഭാധികാരികളുടെ അംഗീകാരം വാങ്ങാനായി ഫ്രാന്‍സിസ് റോമിലേക്കു പോയി. ഈ പുതിയ പ്രതിഭാസം റോമിലുള്ളവരെ അത്ഭുതപ്പെടുത്തിയെങ്കിലും ചെറിയ സംന്യാസികളുടെ സമൂഹത്തിന് അംഗീകാരം കിട്ടി. അന്ന് മാര്‍പ്പാപ്പമാരുടെ വസതിയായിരുന്ന റോമിലെ ലാറ്ററന്‍ കൊട്ടാരം നിലം‌പതിക്കാന്‍  പോകുന്നതായും ഒരു ചെറിയ മനുഷ്യന്‍  അതിനെ താങ്ങി നിര്‍ത്തുന്നതായും ഇന്നസന്റ് മൂന്നാമന്‍  മാര്‍പ്പാപ്പ സ്വപ്നം കണ്ടതാണ് അംഗീകാരം ത്വരിതപ്പെടാന്‍  കാരണമായതെന്ന് പറയപ്പെടുന്നു.
 
ഫ്രാന്‍സിസിന്റേയും ചെറിയസംന്യസിമാരുടേയും പ്രശസ്തി ക്രമേണ പരന്നു. ആനന്ദഭരിതരഅയി ദൈവത്തിനു സ്തുതിഗീതങ്ങളാലപിച്ച് അവര്‍  ഗ്രാമങ്ങലില്‍  ചുറ്റി നടന്നു. കര്‍ഷകരൊടോപ്പം വയലുകളില്‍  വേല ചെയ്തു. ജോലിയൊന്നും കിട്ടാതെ വന്നപ്പോല് ഭിക്ഷ യാചിച്ചു. ആര്‍ജവത്തോടെ ദൈവത്തില്‍  അഹ്ലാദിച്ച് ലളിതജീവിതം നയിക്കാനാണ് ഫ്രാന്‍സിസ് തന്നെ പിന്തുടര്‍ ന്നവരെ ഉപ്ദേശിച്ചത്. "ഒരു വ്യക്തി ദൈവത്തിന്റെ മുന്‍പില്‍  എന്താണോ അതു മാത്രമാണ് അയാളെന്നും, അതിലപ്പുറം ഒന്നുമല്ല" എന്നും അദ്ദേഹം അവരെ പഠിപ്പിച്ചു


താമസിയാതെ ഫ്രാന്‍സിസി ന് ഒരു പുതിയ അനുയായിയെ കിട്ടി. അസ്സീസിസിയിലെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്ന ക്ലാര ആയിരുന്നു അത്. ഫ്രാന്‍സിസിനെ അനുഗമിച്ച ക്ലാരയും അവളുടെ സഹോദരി ആഗ്നസും മറ്റുചില വനിതകളും ചേര്‍ന്നായിരുന്നു പാവപ്പെട്ട ക്ലാരമാര്‍  എന്ന സംന്യാസസ്മൂഹത്തിന്റെ തുടക്കം. ചെറിയ സംന്യാസിമാരുടേയും പാവപ്പെട്ട ക്ലാരമാരുടേയും സമൂഹങ്ങല്‍  കൂടാതെ മറ്റൊരു സമൂഹത്തിനു കൂടി ഫ്രാന്‍സിസ് തുടക്കമിട്ടു. ദൈവോന്മുഖരായി സമര്‍പ്പിത ജീവിതം നയിക്കാനാഗ്രഹിച്ച ഗൃഹസ്ഥാശ്രമികൾക്കു വേണ്ടിയുള്ള ഫ്രാന്‍സിസ്കന്‍  മൂന്നാം സഭായായിരുന്നു അത്.


ഈ സമൂഹങ്ങല്, പ്രത്യേകിച്ച് ചെറിയ സംന്യാസികളുടെ സമൂഹം വളരെ വേഗം വളര്‍ന്നു. അസ്സീസിക്കടുത്തുള്ള പോര്‍സിയങ്കോള എന്ന സ്ഥലമായിരുന്നു അവയുടെ ആസ്ഥാനവും ഫ്രാnസിസിന്റെ പ്രവര്‍ത്തനകേന്ദ്രവും. അവിടെ 1217-ലും, 1219-ലും നടന്ന ചെറിയ സംന്യസികളുടെ പൊതുസമ്മേളനങ്ങല്  വളരെ ശ്രദ്ധിക്കപ്പെട്ടു      


മറ്റു ക്രൈസ്തവവിശുദ്ധന്മാരില്‍  നിന്നു ഫ്രാന്‍സിസിനെ ഭിന്നനാക്കുന്ന പ്രധാന കാര്യം, ചരാചരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. ഈ സ്വഭാവവിശേഷം അദ്ദേത്തിനു ക്രൈസ്തവേതരര്‍ക്കിടയില്‍  പോലും ഒട്ടനേകം ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. പക്ഷികല്‍  അദ്ദേഹത്തിന് സഹോദരിമാരും ചെന്നായ് സഹോദരനുമായിരുന്നു. ഒരു വനപ്രദേശത്ത് കലപിലകൂട്ടിക്കൊണ്ടിരുന്ന പക്ഷികളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ച കഥ പ്രസിദ്ധമാണ്. തുടക്കം ഇങ്ങനെയായിരുന്നു: "കൊച്ചു സഹോദരിമാരേ, നിങ്ങൾക്കു പറയാനുള്ളത് നിങ്ങല് പറഞ്ഞു കഴിഞ്ഞല്ലോ. ഇനി ഞാന്‍  പറയുന്നത് നിങ്ങളും ഒന്നു കേട്ടാലും".  കര്‍ഷകരുടെ ആട്ടിന്‍പ്പറ്റങ്ങളെ നിരന്തരം ആക്രമിച്ച് പ്രശ്നമുണ്ടാക്കിക്കൊണ്ടിരുന്ന ഒരു ചെന്നായുടെ ഭാഗം അദ്ദേഹം വാദിച്ചത് "സഹോദരന്‍  ചെന്നായ്ക്ക് വിശന്നിട്ടാണ്" എന്നായിരുന്നു. ആ ചെന്നായ്ക്കു ഭക്ഷണം കൊടുക്കാന്‍  അദ്ദേഹം ഗ്രാമവാസികളോടാവശ്യപ്പെട്ടു.


ജീവപ്രപഞ്ചത്തിനപ്പുറവും അദ്ദേഹത്തിന്റെ ഈ മൈത്രീഭാവം കടന്നു ചെന്നു. പ്രസിദ്ധമായ ഒരു സൂര്യകീര്‍ത്തനം  ഫ്രാന്‍സിസ് എഴുതിയിട്ടുണ്ട്. അതില്‍  അദ്ദേഹം അമ്മയും സഹോദരിയുമായ ഭൂമിയെപ്രതിയും, സഹോദരനായ സൂര്യനെയും സഹോദരികളായ ചന്ദ്രനക്ഷത്രാദികളെയും പ്രതിയും, ആരേയും തന്റെ അശ്ലേഷത്തില്‍  നിന്നു ഒഴിവാക്കാത്ത സഹോദരി മരണത്തെപ്രതിയും ദൈവത്തെ വാഴ്ത്തുന്നു. കണ്ണില്‍  തിമരം ബാധിച്ച് അന്ധതയോടടുത്തെത്തിയ ഫ്രാന്‍സിസിനെ അന്നത്തെ വൈദ്യശാസ്ത്രവിധിയനുസരിച്ച് തീക്കനല്‍  ഉപയോഗിച്ചുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍  തീരുമാനിച്ചു. ചുട്ടുപഴുത്ത കനല്‍  കണ്ടപ്പോല്‍  ഫ്രാന്‍സിസ് അതിനെ അഭിവാദ്യം ചെയ്ത് ഇങ്ങനെ പറഞ്ഞത്രെ: "അഗ്നീ, സഹോദരാ, ദൈവം നിന്നെ സുന്ദരനും, ശക്തനും, ഉപയോഗമുള്ളവനുമായി സൃഷ്ടിച്ചു. നീ എന്നോട് അല്പം സൗമ്യത കാട്ടുമല്ലോ."


എല്ലാത്തിലും ക്രിസ്തുവിനെ അനുകരിക്കാന്‍  ആഗ്രഹിച്ച ഫ്രാന്‍ സിസിന് മരിക്കുന്നതിനു രണ്ടു വർഷം മുന്‍ പ് 1224-ല്‍  വിശുദ്ധകുരിശിന്റെ ഉദ്ധാരണദിവസം, അല്‍വര്‍ണിയ എന്ന മലയില്‍  പ്രാര്ഥനാനിരതനായിരിക്കേ, വിചിത്രമായ ഒരു ദൈവദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു. ആ ദര്‍ശനത്തെതുടര്‍ന്നു അദ്ദേഹത്തിന്റെ ശരീരത്തില്‍  ക്രൂശിതനായ ക്രിസ്തുവിന്റേതിനു സമാനമായ അഞ്ചു മുറിവുകല്‍  ഉണ്ടായത്രെ. ക്രിസ്തു ഫ്രാന്‍സിസിനുമേല്‍  അന്തിമ മുദ്രകുത്തിയെന്നാണ് ഇതേപ്പറ്റി ഇറ്റാലിയല്‍  കവി ദാന്തേ എഴുതിയിരിക്കുന്നത് .കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുര്‍ബലമായിരുന്ന ഫ്രാന്‍സിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങല് പിന്നെയും തളര്‍ത്തി. അദ്ദേഹത്തിന്റെ കാഴ്ചശക്തിമിക്കവാറും നശിച്ചിരുന്നു. അത് തിരികെ കിട്ടാന്‍  നടത്തിയ വേദനാജനകമായ ശസ്ത്രക്രിയ വിജയിച്ചില്ല. ചികില്‍സക്കായി ചെറിയ സംന്യാസികല്‍  ഫ്രാന്‍സിസിനെ ഇറ്റലിയിലെ പല നഗരങ്ങളിലും കൊണ്ടുപോയി. അതൊക്കെ വിഫലമാണെന്നു ബോദ്ധ്യമായപ്പോല്‍  അസ്സീസി വഴി പോര്‍സിയങ്കോളയില്‍  തിരികെ കൊണ്ടുവന്നു. വഴിക്ക് ഫ്രാൻസിസ്, അസ്സീസി നഗരത്തെ ആശീര്‍‌വദിച്ചതായി പറയപ്പെടുന്നു. പോര്‍സിയങ്കോളയില്‍  ഒരു ചെറിയ പര്‍ ണശാലയില്‍  1226 ഒക്ടോബര്‍   മൂന്നാം തിയതി അദ്ദേഹം മരിച്ചു. ദൈവകാരുണ്യം യാചിക്കുന്ന ബൈബിളിലെ നൂറ്റിനാല്പത്തിയൊന്നാം സങ്കീര്‍ത്തനമാണത്രെ ഫ്രാന്‍സിസ് അവസാനമായി ചൊല്ലിയ പ്രാര്‍ഥന. ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ് വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി ഒന്‍പതാമന്‍  മാർപ്പാപ്പ 1228-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു. സവിശേഷമായ വ്യക്തിത്വത്തിനുടമയായിരുന്ന ഫ്രാന്സിസ് എല്ലാമനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവന്‍ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരില്‍  പ്രത്യേകം അനുസ്മരിക്കപ്പെടുന്നു . രണ്ടാം ക്രിസ്തു  എന്നാ നാമത്തിലും  ഈ ദിവ്യ തേജസ്    അറിയപെടുന്നു   നമ്മുടെ  രക്ഷകനായ  യേശു   ഫ്രാന്‍സിനെ  കേട്ടിപിടിച്ചതയും പറയപെടുന്നു    വിശുദ്ധ ഫ്രാന്‍സിസ്  അസ്സിസ്സിയുടെ നാമത്തിലുള്ള   സമാധ നത്തിന്റെ പ്രാര്‍ത്ഥനയും വളരെ    അറിയപെടുന്നതാണ്
 
article from :edayan.net

No comments:

Post a Comment