Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

റിച്ചിയിലെ വി.കാഥറിൻ

റിച്ചിയിലെ  വി.കാഥറിൻ
St.Catherine of Ricci
 
 
ഫ്ളോറെൻസിൽ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ജ്ഞാനസ്നാന നാമം അലക്സാണ്ട്രി നാ എന്നായിരുന്നു.അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അമ്മാമ്മയാണ് കുഞ്ഞിനെ
വളർത്തിയത്. 14-ാമത്തെ വയസിൽ അലക്സാൻട്രീനാ ഡൊമിനിക്കൻ  സഭയിൽ ചേർന്നു കാഥറൈൻ എന്ന നാമം സ്വീകരിച്ചു .രണ്ടു വർഷം അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല
കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ചിന്തയായിരുന്നു അവളുടെ ആശ്വാസം .അദ്ഭുതകരമായ രീതിയിൽ ആ സുഖക്കേട് മാറി .അതോടെ അവൾ പ്രായശ്ചിത്തവും പ്രാർത്ഥനയും വർദ്ധിച്ചു. ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമായിരുന്നു അവളുടെ ഭക്ഷണം. ഒരു ദിവസം ഒന്നും ഭക്ഷിച്ചിരുന്നില്ല. സഭാ നിയമം അനുവദിച്ചെടുത്തോളം സ്വശരീരത്തിൽ ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു .അവളുടെ പ്രായശ്ചിത്താരൂപിയേക്കാൾ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും ശാന്തതയുംപ്രാശാന്തതയുംപ്രാർത്ഥനയുംർത്ഥനയും പ്രായശ്ചിത്തവും ധ്യാനവും കൊണ്ടാണ് ഈ ദൃശമായ ആത്മനിയന്ത്രണം അവൾ പ്രാപിച്ചത്
       
കാഥറിന്റെ ജീവത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങൾ അവളെ ചെറുപ്പത്തിൽ തന്നെ നോവിസ്  മിസ്ട്രസ്സാക്കി.25-ാമത്തെ വയസ്സിൽ ആജീവനാന്ത  മഠാധിപയായി തിരഞ്ഞെടുത്തു. ഇതിനിടയ്ക്ക് രോഗികളെ ശുശ്രൂഷിക്കുന്നതും ദരിദ്രരെ സംരക്ഷിക്കുന്നതും അവർക്ക് എത്രയും പ്രിയങ്കരമായിരുന്നു. രോഗിയിൽ ക്രിസ്തുവിനെ കണ്ടിട്ട് കാഥറിൻ മുടിന്മേൽ നിന്നാണ് അവരെ ശുശ്രൂഷിച്ചത് പ്രാറ്റിലെ തന്റെ മഠം വിടാതെ തന്നെ റോമയിൽ വസിക്കുന്ന ഫിലിപ്പ് നേരിയോട് അവൾ സംസാരിക്കുകയുണ്ടായെന്ന് അഞ്ച് സാക്ഷികൾ ബോളന്റിസ്റ്റുകാർക്ക് മൊഴി കൊടുത്തിട്ടുണ്ട്. 15-ാം ഗ്രിഗോറിയോസ് മാർപ്പാപ്പാ എഴുതിയ നാമകരണ ലേഖനത്തിൽ എടുത്ത് പറയുന്നു.
            കഥറിന്റെ പ്രധാന ധ്യാന വിഷയം കർത്താവിന്റെ പി ഡാനുഭവമാണ് .കർത്താവിന്റെ തിരുമുറിവുകൾ അവളിൽ പതിഞ്ഞിരുന്നു
ശുദ്ധീകരണ ആത്മാക്കളോട് ഇവൾക്കുണ്ടായിരന്ന ഭക്തിയും വളരേയാണ് നാട്ടുകാർ ആരെങ്കിലും മരിക്കുമ്പോൾ അവളുടെ പ്രാർത്ഥനാ സഹായം തേടിയിരുന്നു. തന്റെ പ്രാർത്ഥന വഴി ശുദ്ധീകരണസ്ഥലത്തു നിന്നും രക്ഷപ്പെട്ട ആത്മാക്കൾ അവൾക്ക് പ്രത്യക്ഷപ്പെട്ട് നന്ദി പറഞ്ഞിട്ടുണ്ട്.
അന്തിമ രോഗം അൽപം ദീർഘമായിരുന്നു. വളരേ സന്തോഷത്തോടെ രോഗത്തിന്റെ വേദനകൾ സഹിച്ച് 1589 ഫെബ്രുവരി 2 -ാo തീയതി കർത്തിവിന്റെ കാഴ്ച്ചവെപ്പ് തിരുനാൾ ദിവസം അവൾ നിത സമ്മാനത്തിനായി വിളിക്കപ്പെട്ടു.1746-ൽ 14-ാം ബെനഡിക്ടു മാർപ്പാപ്പ കാഥറിനെ പുണ്യവതി എന്ന് നാമകരണം ചെയ്തു

No comments:

Post a Comment