വി. ജെര്ത്രൂദ്
13ാം ശതാബ്ദത്തിലെ പ്രധാന മിസ്റ്റിക്കുകളില് ഒരാളായ വി. ജെര്ത്രൂദ് സാക്സണിയില് ഒരു കുലീന കുടുംബത്തില് ജനിച്ചു. അഞ്ചു വയസ്സുള്ളപ്പോള് അവളെ ബെനഡിക്ടന് ആശ്രമത്തില് വി. മെക്ടില്ഡിന്റെ സംരക്ഷണത്തില് ഏല്പിച്ചു. ഉത്തമമായിരുന്ന പ്രസ്തുത ആശ്രമത്തില് അവള് സുന്ദരകലകളില് അതിവേഗം പുരോഗമിച്ചു. 26ാമത്തെ വയസ്സുമുതല് മരണംവരെ തുടര്ച്ചയായി പല വിശുദ്ധ കാഴ്ചകളും അവള്ക്കുണ്ടായി. ലൗകീക വിഷയങ്ങള്ക്ക് പലതരം വി. ഗ്രന്ഥവും സഭാപിതാക്കന്മാരുടെ ഗ്രന്ഥവുമായിരുന്നു അവളുടെ ധ്യാനവിഷയങ്ങള്
അവള് ഒരിക്കല് മഠത്തില് വി. കുര്ബ്ബാന കണ്ടുകൊണ്ടിരിക്കുന്പോള് സമാധിയുണ്ടാവുകയും കര്ത്താവ് സ്വര്ഗ്ഗത്തില് ദിവ്യബലി അര്പ്പിക്കുന്നത് കാണുകയും ചെയ്തു. ഒരു സ്വര്ഗ്ഗാരോഹണദിവസം അവള് മാലാഖമാരുടെയും വിശുദ്ധരുടേയും ഗാനങ്ങളും ദൈവമാതാവിന്റെ കൃതജ്ഞതാസ്തോത്രവും ശ്രവിച്ചു. യോഹന്നാന് ശ്ലീഹായുടെ തിരുനാള് ദിവസം ശ്ലീഹാ അവളെ കര്ത്താവിന്റെ അടുക്കലേയ്ക്കാനയിച്ചു. മാറില് കിടത്തുകയും ചെയ്തു. ഈശോയുടെ തിരുഹൃദയത്തെപ്പറ്റി സുവിശേഷത്തില് ഒന്നും എഴുതാത്തതെന്താണ് എന്ന് ചോദിച്ചപ്പോള് വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തേയ്ക്ക് ആ ദിവ്യഹൃദയത്തിന്റെ സ്പന്ദനങ്ങള് മാറ്റിവെയ്ക്കുകയാണ് ചെയ്തത്. ധാരാളം ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്. ‘‘കര്ത്താവേ എന്റെ ദൃഷ്ടിയില് എത്രയും മഹാത്ഭുതം എന്നെപ്പോലുള്ള കൊള്ളരുതാത്ത ഒരു പാപിയെ ഭൂമി സംവഹിക്കുന്നുണ്ടല്ലോ എന്നതാണ” ഇതാണ് അവളുടെ എളിമ തന്നെക്കുറിച്ച് തന്നെ വരച്ചുവെച്ചിട്ടുള്ളത്. പനി പിടിച്ചാണ് ജെര്ത്രൂദ് 46ാം വയസ്സില് മരിച്ചത്. വാസ്തവത്തില് പനിയല്ല, ദൈവസ്നേഹത്തിന്റെ ഒരു എരിച്ചിലായിരുന്നു അത്.
‘‘ശരീരത്തിലും ആത്മാവിലുമുള്ള സഹനങ്ങള് ദൈവവും ആത്മാവും തമ്മിലുള്ള ആദ്ധ്യാത്മിക ഐക്യത്തിന്റെ അടയാളങ്ങളാണ്. നിനക്ക് ആനന്ദം നല്കുന്ന നിന്റെ ഭക്തിയുടെ മാധുര്യത്തേക്കാളെനിക്കിഷ്ടം സഹനാവസ്ഥയിലെ നിന്റെ ശുദ്ധനിയോഗങ്ങളാണ്.” (വി. ജെര്ത്രൂദ്)
No comments:
Post a Comment