Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠
Showing posts with label പ്രാര്‍ത്ഥനകള്‍. Show all posts
Showing posts with label പ്രാര്‍ത്ഥനകള്‍. Show all posts

Monday, August 1, 2016

ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

              ശിശുക്കളെ അടുത്തു വരുവാന്‍ അനുവദിക്കുകയും ശിശുസഹജമായ നിഷ്കളങ്കത സ്വീകരിക്കുവാന്‍ ആഹ്വാനം ചെയുകയും ചെയ്ത ഈശോയേ എല്ലാ ശിശുകളെയും അങ്ങയുടെ മടിത്തട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു.ശിശുക്കളെ അനുഗ്രഹിക്കണമേ.പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരുവാന്‍ അവരെ അനുഗ്രഹിക്കണമേ.എല്ലാവിധ തിന്മയുടെ സ്വാധീനത്തില്‍ നിന്നും അവരെ സംരക്ഷിക്കുകയും,അവരുടെ വിശുദ്ധിയില്‍ ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യണമേ.തിന്മയേശാത്തവിധം കുടുംബങ്ങളില്‍ അവര്‍ സുരിക്ഷിതരും,ദൈവകരങ്ങളില്‍ സംരക്ഷിതരുമാകട്ടെ.പരിശുധാത്മശക്തി അവരെ വലയം ചെയ്യട്ടെ.തിരുക്കുടുംബത്തിന്‍റെ സ്നേഹചൈതന്യം എന്നും ശിശുക്കളെ ശക്തിപെടുത്തട്ടെ. ആമ്മേന്‍ .
വിശുദ്ധരായ കാവല്‍മാലാഖമാരെ;എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ. 
0

നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന

നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
 
പിതാവിന്‍റെയും + പുത്രന്‍റെയും  പരിശുദ്ധാത്മാവിന്‍റെയും  നാമത്തില്‍  .ആമ്മേന്‍
                          കാരുണ്യവാനായ ദൈവമേ ,കഴിഞ്ഞതും  വരുവാനിരിക്കുന്നതുമായ  എല്ലാം കാണുകയും  ഗ്രഹിക്കുകയും  ചെയുന്ന പിതാവേ ,ഞങ്ങളെയും  ഞങ്ങളുടെ  നാടിനെയും  അനുഗ്രഹിക്കണമേ .ഞങ്ങളെ  ഇപ്പോള്‍  അലട്ടികൊണ്ടിരിക്കുന്ന  കഠിനവേനലില്‍നിന്നു ( അതിവൃഷ്ടിയില്‍നിന്ന് ,കീടബാധയില്‍നിന്നു ) ഞങ്ങളുടെ  കൃഷികളെയും  വിളകളെയും  സംരക്ഷിക്കണമേ .അങ്ങ്  തിരുമാനസ്സാകുന്നെങ്കില്‍  മാത്രമേ  ഞങ്ങളുടെ  അദ്ധ്വാനവും  പരിശ്രമങ്ങളും  ഫലമണിയുകയുള്ളൂവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു .ഞങ്ങളുടെ  പാപങ്ങളും  തെറ്റുകളും  പൊറുത്ത് ,ഞങ്ങളുടെ  നന്മയ്ക്കും  നാടിന്‍റെ  അഭിവൃദ്ധിക്കും  ആവശ്യമായ  നല്ല  കാലാവസ്ഥയും സമൃദ്ധമായ  വിളവുകളും  നല്‍കി  ഞങ്ങളെ  അനുഗ്രഹിക്കണമേ .
 
0

തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന

തൊഴിലന്വേഷകരുടെ  പ്രാര്‍ത്ഥന  
തൊഴിലന്വേഷകരുടെ  പ്രാര്‍ത്ഥന 

                  നെറ്റിയിലെ  വിയര്‍പ്പുകൊണ്ട്  ഉപജീവനം  നേടണമെന്ന്  ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ  ദൈവമേ ,അങ്ങയെ  ഞങ്ങള്‍  ആരാധിക്കുന്നു .അദ്ധ്വാനിക്കുകയും  ഭാരം  വഹിക്കുകയും ചെയുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും  തൊഴില്‍  ചെയുന്നവരെയും  അവര്‍ക്കു  തൊഴില്‍  നല്‍കുന്നവരെയും ഞങ്ങള്‍  അങ്ങേക്കു  കാഴ്ച വെക്കുന്നു .അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ .തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് ചുമതലാബോധവും  സത്യസന്ധതയും നല്കണമേ .കുടുംബങ്ങളുടെ  അഭിവൃദ്ധിക്കും  രാജ്യപുരോഗതിക്കുമായി  അവര്‍  ചെയുന്ന എല്ലാ  പ്രവര്‍ത്തനങ്ങളെയും ആശിര്‍വാദിക്കണമേ . ആരോഗ്യവും  വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴില്‍  ലഭിക്കാതെ വലയുന്നവരെ  അനുഗ്രഹിക്കണമേ .അവര്‍ക്കോരോരുത്തര്‍ക്കും അനുയോജ്യമായ ജോലി  ലഭിക്കുവാന്‍ അങ്ങു  തിരുമനസ്സാകണമേ . ഞങ്ങളുടെ  പ്രാര്‍ത്ഥനാസഹായം തേടിയിട്ടുള്ള .......................വ്യക്തികളെ കരുണാപൂര്‍വ്വം കടാക്ഷിക്കണമേ .മാതാവിനോടും  വളര്‍ത്തുപിതാവിനോടുമൊപ്പം അദ്ധ്വാനിച്ചു  തൊഴിലിന്‍റെ  മാഹാത്മ്യം  ഞങ്ങളെ ഗ്രഹിപ്പിച്ച  യേശുവേ ,തൊഴിലന്വേഷകരായ  ഞങ്ങളുടെ  സദുദ്യമങ്ങള്‍ സഫലമാക്കി  ഞങ്ങളെ  അനുഗ്രഹിക്കണമേ .      ആമ്മേന്‍ 
0

ത്രിസന്ധ്യാ ജപം [കര്‍ത്താവിന്‍റെ മാലാഖ]

ത്രിസന്ധ്യാ ജപം  [കര്‍ത്താവിന്‍റെ മാലാഖ]

ത്രിസന്ധ്യാ ജപം
   
കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു .പരിശുദ്ധാത്മാവാല്‍                മറിയം ഗര്‍ഭം ധരിച്ചു                    
                                                                                                     1  നന്മ.
 
ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ  എന്നിലാകട്ടെ.
                                                                                                      1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു .
                                                                                                      1 നന്മ

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.. ..
സര്‍വ്വേസ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

                                              പ്രാര്‍ത്ഥിക്കാം
   
സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിന്നിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ  കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു
                                                                                     ആമ്മേന്‍ . 3 ത്രിത്വ
0

പരിശുദ്ധത്മാവിനോടുള്ള ജപം

പരിശുദ്ധത്മാവിനോടുള്ള  ജപം       
 
പരിസുദ്ധാത്മാവേ,എഴുന്നള്ളി വരണമേ.അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.അഗതികളുടെ പിതാവേ,ദാനങ്ങള്‍ കൊടുക്കുന്നവനേ,ഹൃദയത്തിന്‍റെ  പ്രകാശമേ എഴുന്നള്ളിവരേണമേ.ആശ്വാസ ദായകാ ആത്മാവിന്‍റെ മാധുര്യമേ ഉഷ്ണത്തില്‍ തണുപ്പേ,അവശതയില്‍ ആലംബമേ എഴുന്നള്ളിവരണമേ.ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.അങ്ങയുടെ അനുഗ്രഹം കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.മാലിന്യമുള്ളത് കഴുകണമേ.വാടിപ്പോയത് നനക്കണമേ.രോഗമുള്ളത് സുഖപ്പെടുതണമേ.കടുപ്പമുള്ളത് മയപ്പെടുത്തണമേ.ആറിപ്പോയത് ചൂടാക്കണമേ.വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
                                                                                                                            ആമ്മേന്‍ .
0

പ്രഭാത പ്രാര്‍ത്ഥന

 
പ്രഭാത പ്രാര്‍ത്ഥന   

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ,ആമ്മേന്‍
           
  ഞങ്ങളുടെ സൃഷ്ടാവും പിതാവുമായ  ദൈവമേ ,ഈ സുപ്രഭാതത്തില്‍ ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. പാപികളായ  ഞങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് ആനയിച്ച  കര്‍ത്താവേ ,ഞങ്ങള്‍ അങ്ങയോട്  നന്ദി പറയുന്നു .ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവൃത്തികളും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെയ്ക്കുന്നു .വിശ്വാസത്തോടും തീഷ്ണതയോടും കൂടി അങ്ങേക്കു വേണ്ടി ജോലി ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ.ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകാശം വീശി ഞങ്ങളെ നയിക്കുകയും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ .മിശിഹായില്‍ എല്ലാം നവീകരിക്കുവാനും അങ്ങയെ മഹത്ത്വ പ്പെടുത്തുവാനും ഞങ്ങളെ ശക്തരാക്കണമേ .അങ്ങയുടെ ത്രിത്വത്തിന്‍റെ നിഗൂഡമായ  ശക്തിയാല്‍ ദുഷ്ട  സൈന്യങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ .നിത്യ രാജ്യത്തിലേക്കുള്ള യാത്രയില്‍ തുണയും സങ്കേതവും നല്‍കി സ്നേഹപൂര്‍വ്വം ഞങ്ങളെ നയിക്കുകയും അങ്ങയുടെ പരിപാലനയുടെ തണലില്‍ ഇന്നേ ദിവസം ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ .പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍ .
                                                          ത്രിത്വസ്തുതി

0