വിശുദ്ധ പാദ്രെ പിയോ
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധന്‍മാരില്‍ പ്രധാനിയാണ് പഞ്ചക്ഷതവാനായ പാദ്രെ പിയോ. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ പാദ്രെ പിയോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ദക്ഷിണ ഇറ്റലിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് പാദ്രെ ജനിച്ചത്. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു.തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡന൦ സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി വരേ കിടന്നിരുന്നു.ബാലനായ പാദ്രെ ദൈവത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും പ്രാര്‍ഥിക്കുവാനും ദേവാലകര്‍മങ്ങളില്‍ പങ്കെടുക്കാനും താത്പര്യം കാട്ടിയ പാദ്രെ ആടുകളെ മേയ്ക്കാനായി ദൂരസ്ഥലങ്ങളിലേക്ക് പോകുമായിരുന്നു.അവിടെ ഏകനായി ആടുകള്‍ക്കൊപ്പം നടക്കുന്ന സമയം മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയ്ക്കായി നീക്കിവച്ചു. ഒരു പുരോഹിതനാകാന്‍ പാദ്രെ അതിയായി ആഗ്രഹിച്ചിരുന്നു.മൊർക്കോണയിലെ കപ്പൂച്ചിയൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിയൻ ഓർഡറിൽ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു.1918 സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള പ്രാർത്ഥനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങളിൽ ക്ര്യൂശിതനായ കർത്താവിന്റെ ശരീരത്തിലുണ്ടായതിന് സമമായ മുറിവുകളുണ്ടായി(Stigmata). ഈ വാർത്ത നാടാകെ പ്രചരിച്ചതോടെ നാനാ ദിക്കുകളിൽ നിന്നും അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനനുമായീ ജനപ്രവാഹമുണ്ടായി.തീർത്ഥാടനത്തിന് വന്നവരുടെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ അദ്ദേഹത്തിന് വെളിപ്പെട്ടു. പല സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുക, ജലത്തിന് മീതെ നടക്കുക, രോഗശാന്തി നൽകുക എന്നിങ്ങനെ പല വിധ അത്ഭുത കഥകൾ പീയോ അച്ചനെ പറ്റി പ്രചരിച്ചു.
പത്തൊന്‍പതാം വയസില്‍ പാദ്രെ പിയോ കപ്പുച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പാദ്രെയെ നിരവധി രോഗങ്ങള്‍ ശല്യപ്പെടുത്തിയിരുന്നു. കഠിനമായ ചുമയും ശ്വാസകോശരോഗങ്ങളും വൈദികവിദ്യാര്‍ഥിയായിരിക്കുമ്പോഴും പാദ്രെയെ ബാധിച്ചിരുന്നു. എന്നാല്‍, രോഗത്തിന്റെ പേരില്‍ വൈദികനാകുന്ന മോഹം ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. 22ാം വയസ്സില്‍ പാദ്രെ പൗരോഹിത്യം സ്വീകരിച്ചു. പുരോഹിതനായി എട്ടാം വര്‍ഷം, അതായത് 1918 സെപ്തംബര്‍ 20നാണ് പാദ്രെ പിയോയുടെ ജീവിതത്തില്‍ ദൈവത്തിന്റെ അത്ഭുതം സംഭവിക്കുന്നത്. കുരിശിന്റെ ചുവട്ടില്‍ നിന്നു മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന പാദ്രെ പിയോയുടെ ശരീരത്തില്‍ യേശുവിന്റേതുപോലെ അഞ്ചു തിരുമുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ സംഭവം വളരെ വേഗം പ്രചരിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അനുഗ്രഹം നേടുവാനും ദൂരെസ്ഥലങ്ങളില്‍ നിന്നുവരെ ആളെത്തുമായിരുന്നു. അദ്ദേഹം അര്‍പ്പിക്കുന്ന വി.കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ വിശ്വാസികള്‍ പ്രവഹിച്ചു.
1956-ൽ അദ്ദേഹം House for the Relief of Suffering എന്ന ആശുപത്രി സ്ഥാപിച്ചു.വർഷത്തിൽ 60000 പേർ അവിടെ രോഗശാന്തി നേടുന്നുണ്ട്
1920-ൽ അദ്ദേഹം സ്ഥാപിച്ച പ്രാർത്ഥനാ സംഘത്തിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 400,000 അംഗങ്ങളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.House for Relief of Suffering, എന്ന ആശുപത്രിയിലെ ഒരു ഡോക്ടറുടെ 7 വയസ്സുള്ള മകന്റ അത്ഭുതകരമായ രോഗശാന്തി പീയോ അച്ചന്റെ വിശുദ്ധനാമീകരണത്തിൽ കണക്കാക്കപ്പെട്ട ഒരു സംഭവമാണ്. 2000 ജൂൺ 20-ാം തീയതി മാത്തിയോ എന്ന ഈ ബാലനെ മെനെജെറ്റീസ് ബാധിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ICU-വിൽ പ്രവേശിപ്പിച്ച ബാലന്റെ എല്ലാ അവയവങ്ങളും തകരാറിലായതായി കണ്ടെത്തി.ഡോക്ടർമാർ കൈയൊഴിഞ്ഞ ബാലന്റെ ശരീരത്തിൽ ജീവന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. പക്ഷേ അന്നു രാത്രി മാത്തിയോയുടെ അമ്മ കപ്പൂച്ചായൻ സന്യാസ ആശ്രമത്തിൽ ഏതാനും സന്യാസികളോടൊത്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടിയുടെ സ്ഥിതി ഭേദമായി തുടങ്ങി. ദീർഘമായ അബോധാവസ്ഥയിൽ നിന്നും എഴുന്നേറ്റ കുട്ടി, തന്റെയടുത്ത് വെളുത്ത താടിയും തവിട്ടു നിറത്തിലുള്ള ഉടുപ്പും ധരിച്ച ഒരാൾ വന്നെന്നും നിന്റെ രോഗം ഉടനെ ഭേദമാകുമെന്ന് തന്നോട് പറഞ്ഞുവെന്നും അറിയിച്ചു.
2001 ഡിസംബർ 20-ാം തീയതി വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ട സംഭവങ്ങൾ പഠിക്കുന്ന Congregation-നും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇത് അത്ഭുതമാണെന്ന് അംഗീകരിച്ചു.
2001 ഡിസംബർ 20-ാം തീയതി വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ട സംഭവങ്ങൾ പഠിക്കുന്ന Congregation-നും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇത് അത്ഭുതമാണെന്ന് അംഗീകരിച്ചു.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ജന്മനാടുകളില്‍ മടങ്ങിയെത്തിയ അമേരിക്കന്‍ സൈനികര്‍ പാദ്രെ പിയോയുടെ അദ്ഭുതകഥ അവിടയെല്ലാം പ്രചരിപ്പിച്ചതോടെ വിദേശത്തുനിന്നു വരെ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വിശുദ്ധനായി പാദ്രയെ വിശ്വാസികള്‍ കണക്കാക്കിയിരുന്നു. പാദ്രെ പിയോ കുമ്പസാരിപ്പിക്കുന്നത് ചിലപ്പോള്‍ ഒരു മണിക്കൂറോളം നീണ്ടുപോകുമായിരുന്നു. എന്നാല്‍, അതോടെ ആ മനുഷ്യന്‍ പൂര്‍ണമായി ദൈവത്തിലേക്ക് തിരികെയെത്തിയിട്ടുണ്ടാവും. മറ്റുള്ളവരുടെ മനസ് വായിക്കാനുള്ള കഴിവ് മൂലം പാപം അങ്ങോട്ട് ഓര്‍മ്മിപ്പിച്ചായിരുന്നു. അദ്ദേഹത്തിന്റെ കുമ്പസാരിപ്പിക്കല്‍, പാദ്രെയുടെ സ്പര്‍ശനത്തിലൂടെ രോഗങ്ങള്‍ സുഖപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പാദ്രെ പിയോ സ്ഥാപിച്ച ആശുപത്രികളും പ്രാര്‍ഥനാഗ്രൂപ്പുകളും ഏറെ പ്രസിദ്ധി നേടി. 1968 ല്‍ പാദ്രെ പിയോ മരിച്ചു. 2002 ജൂണ്‍ 16ന് ജോണ്‍ പോള്‍ രണ്ടാമാന്‍ മാര്‍പാപ്പ പാദ്രെയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
No comments:
Post a Comment