വി.റൂത്ത്
നവംബര്‍ 1 (ക്രിസ്തുവിനു മുന്‍പ്)
ദാവീദ് രാജാവിന്റെ പിതാമഹിയായിരുന്നു റൂത്ത്. അതായത്, യേശുവിന്റെ വംശാവലിയില്‍ ദാവീദിനും മുന്‍പേയുള്ളവര്‍.
പക്ഷേ,
അവള്‍ യഹൂദയായിരുന്നില്ല. മോവാബ് വംശത്തില്‍പ്പെട്ട
റൂത്ത് സുകൃതിനിയും സുന്ദരിയുമായിരുന്നു. പഴയനിയമത്തില്‍ ന്യായാ ധിപന്‍മാരുടെ പുസ്തകത്തിനുശേഷം
റൂത്തിന്റെ പുസ്തകം വായി ക്കാം. യഹൂദവംശജ പോലുമല്ലാത്ത ഒരു സ്ത്രീയെ വിശുദ്ധയായി അംഗീകരിക്കുവാനും അവരുടെ പേരിലുള്ള പുസ്തകം പഴയ നിയമത്തില്‍
ഉള്‍പ്പെടുത്തുവാനും കാരണം ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവിനോടുള്ള അവരുടെ വിശ്വസ്തതയും ജീവിതവിശുദ്ധിയും
തന്നെയായിരുന്നു. മോവാബ് വംശത്തില്‍പ്പെട്ട റൂത്ത് പ്രാകൃതമതങ്ങളിലൊന്നില്‍ വിശ്വസിച്ചിരുന്ന
സ്ത്രീയായിരുന്നു. ഇസ്രയേല്‍ക്കാരനും യഹൂദനുമായ കിലിയോന്‍ എന്നയാളെയാണ് റൂത്ത് വിവാഹം
കഴിച്ചത്. ഭര്‍ത്താവിന്റെയും അമ്മായിയമ്മയായ നവോമിയുടെയും ഒപ്പം മോവാബില്‍ത്തന്നെയാണ്
അവര്‍ ജീവിച്ചു. എന്നാല്‍ റൂത്തിന്റെ ദാമ്പത്യജീവിതം അധികം നീണ്ടുനിന്നില്ല. കിലിയോന്‍
അകാലത്തില്‍ മരണമടഞ്ഞു. ഭര്‍ത്താവ് മാത്രമല്ല, ഭര്‍തൃപിതാവും ഭര്‍തൃസഹോദരനും മരിച്ചതോടെ റൂത്തും അമ്മായിയമ്മയും
ഭര്‍തൃസഹോദരന്റെ ഭാര്യയും മാത്രം ശേഷിച്ചു. നവോമി തന്റെ നാടായ ബേത്‌ലഹേമിലേക്ക് തിരികെപോകാന്‍
തീരുമാനിച്ചു. അവള്‍ റൂത്തിനോടും മറ്റൊരു മകന്റെ ഭാര്യയായ ഓര്‍ഫയോടും തങ്ങളുടെ നാട്ടിലേക്ക്
പൊയ്‌ക്കോളാന്‍ പറഞ്ഞു. ഓര്‍ഫ അപ്രകാരം ചെയ്തു. എന്നാല്‍, റൂത്ത്
അമ്മായിയമ്മയെ വിട്ടുപോകാന്‍ തയാറായില്ല. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ
സ്ത്രീകള്‍ക്കു മാതൃകയാക്കാവുന്ന ജീവിതമായിരുന്നു അവളുടെത്. സ്വന്തം ഭര്‍ത്താവ് മരിച്ചുപോയിട്ടും
അവള്‍ അദ്ദേഹത്തിന്റെ അമ്മയെ സ്വന്തം അമ്മയെക്കാള്‍ അധികമായി സ്‌നേഹിച്ചു. റൂത്ത് നവോമിയോടു
പറഞ്ഞ വാക്കുകള്‍ അതിന് ഉദാഹരണമാണ്. ''അമ്മയെ ഉപേക്ഷിക്കുവാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു
പറയരുത്. അമ്മ പോകുന്നിടത്തേക്ക് ഞാനും വരും. അമ്മ വസിക്കുന്നിടത്തു ഞാനും വസിക്കും.
അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും.
അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്ക പ്പെടും. മരണം തന്നെ എന്നെ അമ്മയില്‍ നിന്നു
വേര്‍പ്പെടുത്തിയാല്‍ കര്‍ത്താവ് എന്തു ശിക്ഷയും എനിക്കു നല്കിക്കൊള്ളട്ടെ.'' റൂത്ത്
അമ്മായിമ്മയ്‌ക്കൊപ്പം പോയി ബേത്‌ലഹേമില്‍ താമസമാക്കി. ഇതിനിടയില്‍ നവോമിയുടെ ഭര്‍തൃകുടുംബത്തില്‍പ്പെട്ട
ബോവാസ് എന്ന ധനികനായ മനുഷ്യന്റെ വയലില്‍ റൂത്ത് പണിയെടുക്കുവാന്‍ പോയി. നവോമിയുടെ നിര്‍ബന്ധപ്രകാരം
റൂത്ത് ബോവാസിനെ പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. റൂത്തില്‍ ബോവാസിന് ഓബദ് എന്ന
പുത്രന്‍ ജനിച്ചു. ഓബദിന്റെ പുത്രനായിരുന്നു ജസ്സെ. ജസ്സെയാണ് ദാവീദിന്റെ പിതാവ്. അങ്ങനെ
ദാവീദിന്റെ പിതാമഹിയാകാനും യേശുവിന്റെ വംശാവലിയില്‍ ഉള്‍പ്പെടുവാനും റൂത്തിനു ഭാഗ്യം
ലഭിച്ചു. നാല് അധ്യായങ്ങളും 85 വാക്യങ്ങളുമുള്ള റൂത്തിന്റെ പുസ്തകം ബൈബിളിലെ ചെറിയ ഗ്രന്ഥങ്ങളിലൊന്നാണ്
No comments:
Post a Comment