Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Monday, October 3, 2016

വിശുദ്ധ ബ്രൂണോ

വിശുദ്ധ ബ്രൂണോ


ഏതാണ്ട് 1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. രാജാവായ ഹെന്റി ഒന്നാമന്റെ ഭാര്യയും വിധവയും മൗദിന്റെ പാലക മധ്യസ്ഥയുമായ വിശുദ്ധ മറ്റിൽഡയാണ് അദ്ദേഹത്തിന്റെ അമ്മ. വിശുദ്ധ നോബെർട്ടിനെ കൂടാതെ ഈ പദവി അലങ്കരിക്കുന്ന ഏക ജർമ്മൻ കാരനാണ് വിശുദ്ധ ബ്രൂണോ. അദ്ദേഹത്തിന്റെ സമകാലികർ ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജർമ്മനിയുടെയും ഫ്രാൻസിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയിരുന്നത്. ആദ്യകാലങ്ങളിൽ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് അദ്ദേഹം വർത്തിച്ചിരുന്നത്. റെയിംസിലെയും മനാസ്സിലെയും ആർച്ച് ബിഷപ്പിന്റെ അടിച്ചമർത്തൽ മൂലം ഏകാന്തവാസം നയിക്കുവാൻ തീരുമാനിച്ചു (1084). വിശുദ്ധനെപ്പറ്റി ഇപ്രകാരം പറയപ്പെടുന്നു, ഒരിക്കൽ ഒരു പ്രശസ്തനായ പണ്ഡിതൻ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണാനന്തര ശുശ്രൂഷയിൽ പ്രാർത്ഥനകൾ ചൊല്ലികൊണ്ടിരിക്കെ അദ്ദേഹം തന്റെ ശവപ്പെട്ടിയിൽനിന്നെഴുന്നേറ്റു ഇപ്രകാരം പറഞ്ഞു "ദൈവത്തിന്റെ വിധിന്യായത്തിൽ ഞാൻ കുറ്റക്കാരനാക്കപ്പെടുകയും, വിധിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്തു". അതിനു ശേഷം ബ്രുണോ ഈ ലോക സുഖങ്ങൾ പരിത്യജിച്ചു. ഗ്രെനോബിളിലെ ബിഷപ്പായ ഹുഗോയിൽ നിന്നും ലഭിച്ച ചാർട്രെയൂസ് എന്ന സ്ഥലത്ത് ഏകാന്ത വാസം ആരംഭിച്ചു. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനടിക്റ്റിന്റെ പ്രമാണങ്ങളെയായിരുന്നു കാർത്തൂസിയൻസ് പിന്തുടർന്നിരുന്നത്. എളിമയും, പരിപൂർണ്ണ നിശബ്ദതയും നിറഞ്ഞ ജീവിതം. മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശപ്പടക്കി. മറ്റ് സുഖങ്ങളെല്ലാംതന്നെ ഉപേക്ഷിച്ചു. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അദേഹത്തിന്റെ അനുയായികൾ ഒരിക്കൽപോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയിൽനിന്ന് വ്യതിചലിക്കുകയൊ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ പാപ്പാ ഉർബൻ രണ്ടാമൻ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു. നിറഞ്ഞ മനസ്സോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും ഹെൻറി നാലാമന്റെ നടപടികൾ മൂലം പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ ബ്രൂണോ ചാർട്രെയൂസിനു സമമായ ലാ റ്റൊറെ എന്ന വീജനപ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമത്തിനു അടിസ്ഥാനമിടുകയും അത് വളർന്നു വികസിക്കുകയും ചെയ്തു. 1101 സെപ്റ്റംബർ മാസത്തിൽ രോഗഗ്രസ്തനാവുകയും തന്റെ അനുയായികളെ വിളിച്ചു കൂട്ടി അവരുടെ മുൻപിൽ വച്ച് പൊതു കുമ്പസാരവും നടത്തി. 1101 ഒക്ടോബർ 6ന് തന്റെ 71മത്തെ വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു.

No comments:

Post a Comment