Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Saturday, October 1, 2016

സെയില്‍സിലെ വി. ഫ്രാന്‍സീസ്

സെയില്‍സിലെ വി.ഫ്രാന്‍സീസ്
ഫ്രാന്‍സിലെ തൊറന്‍സ് എന്ന സ്ഥലത്ത് ജനിച്ച ഫ്രാന്‍സീസ് വൈദികനാകുവാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. രാജ്യാധികാരങ്ങളുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാതാപിതാക്കള്‍ മകനെ ഒരു അഭിഭാഷക നാക്കാനും രാഷ്ട്രീയക്കാരനാക്കുവാനു മാണ് ആഗ്രഹിച്ചത്. അധികാരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോ ടെയായിരുന്നു ഫ്രാന്‍സീസിന്റെ വിദ്യാഭ്യാസവും. പാരീസിലും പാദുവായിലുമായിരുന്നു വിദ്യാഭ്യാസം. നിയമബിരുദമെടുത്ത ശേഷം അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തുകയും സെനറ്റില്‍ അഭിഭാഷകനായി ജോലി ആരംഭിക്കുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം ദൈവസ്‌നേഹത്തിന്റെ ആഴങ്ങള്‍ തിരിച്ചറിയുന്നത്. ഒരു ദിവസം രാത്രിയില്‍ അദ്ദേഹ ത്തിന് ഒരു ദര്‍ശനമുണ്ടായി. 'സര്‍വവും ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക' എന്നൊരു ശബ്ദം അദ്ദേഹം കേട്ടു. പൗരോഹിത്യത്തിലേക്കുള്ള ദൈവവിളിയാണിതെന്നു തിരിച്ചറിഞ്ഞ ഫ്രാന്‍സീസ് പുരോഹിതനാകാന്‍ ഇറങ്ങിത്തിരിച്ചു. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹ ത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫ്രാന്‍സീസ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
സഹജീവികളോടുള്ള സ്‌നേഹവും ശാന്തതയോടെയുള്ള പെരുമാറ്റവുമായിരുന്നു ഫ്രാന്‍സീസിന്റെ പ്രത്യേകത. എന്നാല്‍, അദ്ദേഹം ഒരു വലിയ മുന്‍കോപിയായിരുന്നു. പലര്‍ക്കും ഇത് അറിയുക പോലുമില്ലായിരുന്നു. കോപത്തെ നിയന്ത്രിക്കുവാന്‍ അദ്ദേഹം എപ്പോഴും അധ്വാനിച്ചു. 20 കൊല്ലം കൊണ്ടാണ് അദ്ദേഹം തന്റെ മുന്‍കോപത്തെ നിയന്ത്രിച്ചെടുത്തത്. വിശുദ്ധിയിലേക്കു ള്ള വഴി സഹനത്തിന്റേതാണെന്നു അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം എഴുതി: ''വിശുദ്ധി യിലേക്ക് പ്രവേശിക്കുവാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി. പ്രവൃത്തിയും സഹനവും.'' ഫ്രാന്‍സീസിന്റെ വാക്കുകളും പ്രസംഗങ്ങളും സ്വാധീനിക്കാത്ത വരില്ലായിരുന്നു. 35-ാം വയസില്‍ അദ്ദേഹം ജനീവയിലെ മെത്രാനായി. അദ്ദേഹത്തിന്റെ ചില വാക്കുകള്‍ നോക്കുക.
 
* 'നമുക്കു മറിയത്തിന്റെ പക്കലേക്ക് ഓടിച്ചെല്ലാം. എന്നിട്ടു ആ അമ്മയുടെ കുഞ്ഞുമക്കളായി ആ കൈകളില്‍ ആത്മവിശ്വാസത്തോടെ മയങ്ങാം.'
'നമ്മളെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവരെയാണു നമ്മള്‍ ഏറ്റവും കൂടുതല്‍ സഹായിക്കേണ്ടത്.'
'ദൈവത്തോടുള്ള സ്‌നേഹം മൂലം നാം അവിടത്തെ ഭയപ്പെടണം, അല്ലാതെ ഭയം മൂലം സ്‌നേഹിക്കരുത്.'
'ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് ദൈവസമക്ഷത്തിലേക്ക് പോകരുത്. മറിച്ച്, സ്‌നേഹത്താലും വിശ്വാസത്താലും മാത്രമാവണം ദൈവസന്നിധിയിലേക്കുള്ള യാത്ര.'
* 'ജീവിതത്തിന്റെ പരിപൂര്‍ണത എന്നത് സ്‌നേഹത്തിന്റെ പരിപൂര്‍ണതയാണ്. എന്തെന്നാല്‍ സ്‌നേഹമെന്നത് ആത്മാവിന്റെ ജീവനാകുന്നു.'
* 'നിന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ നിനക്ക് തിരികെ കിട്ടുന്നത് ദൈവത്തെ മാത്രമല്ലച്ച മരണാനന്തര ജീവിതം കൂടിയാണ്.'
* 'സഹനം കൂടാതെ വിശുദ്ധിയില്ല'

ഇങ്ങനെ വി. ഫ്രാന്‍സീസിന്റേതായുള്ള വചനങ്ങള്‍ എത്ര വേണമെങ്കിലും പറയാനുണ്ട്. വിശ്വാസികളെ സ്വാധീനിക്കാന്‍ ഫ്രാന്‍സീസിന്റെ ഈ വാക്കുകള്‍ക്കെല്ലാം കഴിഞ്ഞു
 

 

No comments:

Post a Comment