ആവിലായിലെ ത്രേസ്യ
പതിനാറാം നൂറ്റാണ്ടിൽ കർമ്മലീത്താ സന്യാസസഭകളുടെ നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നൾകിയ സന്യാസിനിയും, പ്രശസ്തയായ സ്പാനിഷ് മിസ്റ്റിക്കും, കത്തോലിക്കാ നവീകരണ കാലഘട്ടത്തിലെ എഴുത്തുകാരിയുമായിരുന്നു ആവിലായിലെ ത്രേസ്യാ (ജനനം-1515 മാർച്ച് 28 ; മരണം-1582 ഒക്ടോബർ 4). ഇംഗ്ലീഷ്:Teresa of Ávila. കൊച്ചുത്രേസ്യാ എന്നറിയപ്പെടുന്ന ലിസ്യൂവിലെ ത്രേസ്യാ(1873-1897)യിൽ നിന്ന് വേർതിരിച്ചുകാണിക്കാനായി, കേരളക്രൈസ്തവർ ആവിലായിലെ ത്രേസ്യായെ അമ്മത്രേസ്യാ എന്നാണ് സാമാന്യേന വിളിക്കാറ്.
കുരിശിന്റെ വിശുദ്ധ യോഹന്നാനോടൊപ്പം നിഷ്പാദുക കർമ്മലീത്താസഭാസ്ഥാപകയായി പരിഗണിക്കപ്പെടുന്ന ത്രേസ്യായെ ഇന്ന് കത്തോലിക്കാ സഭ, ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭ എന്നീ ക്രൈസ്തവ സഭകൾ വിശുദ്ധയെന്ന നിലയിൽ വണങ്ങുന്നു. കൂടാതെ, ക്രൈസ്തവ മിസ്റ്റിസിസത്തിന് ലഭിച്ച മികച്ച സംഭാവനകളായി കണക്കാക്കപ്പെടുന്ന പല ഗ്രന്ഥങ്ങളും എഴുതിയ ത്രേസ്യായെ കത്തോലിക്കാ സഭ വേദപാരംഗതയെന്നും പ്രഘോഷിക്കുന്നു.
No comments:
Post a Comment