വിശുദ്ധ.ആന്‍ഡ്രൂ അവെല്ലിനോ
നവംബര്‍ 10 (1521-1608)
നേപ്പിള്‍സിലെ ഒരു കോണ്‍വന്റ് അക്കാലത്ത് പരക്കെ സംസാരവിഷയമായിരുന്നു. അച്ചടക്കരാ ഹിത്യവും സദാചാരപരമല്ലാത്ത പ്രവൃത്തികളും മൂലം ചീത്തപ്പേര് കേള്‍പ്പിച്ച ആ കോണ്‍വന്റിനെ ശരിയായ രൂപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആര്‍ച്ചബിഷപ്പ്, ബിഷപ്പ് ആന്‍ഡ്രുവിനെ ചുമത ലപ്പെടുത്തി. അദ്ദേഹം മികച്ച ഒരു മാതൃകയായി പ്രവര്‍ത്തിച്ചു. നിരന്തരമായ പരിശ്രമത്തിലൂടെ നഷ്ടപ്പെട്ടു പോയ സല്‍പ്പേരു വീണ്ടെടുത്ത് കോണ്‍വന്റില്‍ ഈശ്വരചൈതന്യം മടക്കികൊണ്ടു വന്നു. എന്നാല്‍, ഈ പ്രവൃത്തി ചിലരുടെ ശത്രുതയ്ക്കു കാരണമായി. കോണ്‍വന്റില്‍ നിന്ന് അദ്ദേഹം പറഞ്ഞുവിട്ട ചില ആളുകള്‍ ചേര്‍ന്ന് ആന്‍ഡ്രുവിനെ ആക്രമിച്ചു. മാരകമായി പരുക്കേറ്റ് മരണത്തെ മുന്നില്‍കണ്ടുവെങ്കിലും ആന്‍ഡ്രു അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഒരു മാതൃകാപുരോഹിതനായിരുന്നു അദ്ദേഹം. വി. കുര്‍ബാന ഭക്തിപൂര്‍വം അദ്ദേഹം അര്‍പ്പിക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ എത്തുമായിരുന്നു. നിരവധി പേരെ അദ്ദേഹം യേശുവി ലേക്ക് അടുപ്പിച്ചു. പാപത്തില്‍ മുഴുകി ജീവിച്ചവരെ നേര്‍വഴിയിലേക്ക് കൊണ്ടുവന്നു. വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നാണ് അദ്ദേഹം മരിച്ചത്. നേപ്പിള്‍സിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ മൃതദേഹം അടക്കം ചെയ്തു. 1712 ല്‍ പോപ് ക്ലെമന്റ് പതിനൊ ന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു
No comments:
Post a Comment