Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠

Thursday, September 22, 2016

വിശുദ്ധ ഡിംഫ്‌ന

പുണ്യവതിയായ രാജകുമാരി വിശുദ്ധ ഡിംഫ്‌ന


അയര്‍ലന്‍ഡിലെ രാജാവിന്റെ പുത്രിയായാണ്‌ ഡിംഫ്‌ന ജനിച്ചത്‌. 620നോടടുത്തായിരുന്നു അവളുടെ ജീവിതകാലം. സര്‍വ ആഡംബരങ്ങളോടുംകൂടിയ ജീവിതം. അതിസുന്ദരിയായിരുന്നു അവള്‍, രാജാവിന്റെയും രാജ്ഞിയുടെയും അരുമസന്താനവും. രാജ്ഞി എങ്ങനെയോ ക്രിസ്‌തുവിനെക്കുറിച്ചറിഞ്ഞിട്ടുള്ളതിനാല്‍ അവര്‍ ഒരു ക്രിസ്‌ത്യാനിക്കടുത്ത ജീവിതം നയിച്ചു. കാലം കടന്നുപോയി. ഡിംഫ്‌നയും ഏകസത്യദൈവത്തെക്കുറിച്ചറിഞ്ഞു. അങ്ങനെ അവള്‍ രഹസ്യമായി ജ്ഞാനസ്‌നാനം സ്വീകരിച്ച്‌ ക്രിസ്‌ത്യാനിയായി.അങ്ങനെയിരിക്കേ രാജ്ഞി അകാലത്തില്‍ മരണം പുല്‌കി. രാജാവ്‌ ദുഃഖിതനായി. അല്‌പദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വിവാഹം കഴിക്കാനായി രാജാവ്‌ വധുവിനെ അന്വേഷിച്ചുതുടങ്ങി. എന്നാല്‍ നാടുമുഴുവന്‍ അന്വേഷിച്ചിട്ടും ആഗ്രഹിച്ചതുപോലെ, രാജ്ഞിയെപ്പോലെ സുന്ദരിയായ യുവതികളെയൊന്നും രാജാവിന്റെ വധുവായി ലഭിച്ചില്ല.
ഒരു ഒളിച്ചോട്ടത്തിലേക്ക്‌....

അതിനിടക്കാണ്‌ ഏതോ ദുഷ്‌ടനായ ഒരാള്‍ രാ ജാവിന്റെ മനസില്‍ വലിയൊരു പാപത്തിനുള്ള പ്രേരണ നല്‌കിയത്‌. രാജ്ഞിയുടെ ഛായയുള്ള സുന്ദരിയാണല്ലോ മകള്‍. എന്തുകൊണ്ട്‌ അവളെത്തന്നെ വിവാഹം കഴിച്ചുകൂടാ? ഇതുകേട്ട രാജാവിന്റെ മനസില്‍ അങ്ങനെയൊരു ദുഷ്‌ട ആഗ്രഹം കയറിക്കൂടി. രാജ്ഞിയുടെ ഛായയുള്ള മകളെത്തന്നെ വിവാഹം കഴിക്കുക. കേവലം 15 വയസേയുണ്ടായിരുന്നുള്ളൂ ഡിംഫ്‌നക്കപ്പോള്‍. ഇതറിഞ്ഞ ഡിംഫ്‌ന പുരോഹിതനായ വിശുദ്ധ ജെര്‍ബേണൂസിനൊപ്പം ബല്‍ജിയത്തേക്ക്‌ ഓടിപ്പോയി. രാജാവ്‌ അവള്‍ക്കായി അന്വേഷണം തുടങ്ങി. അദ്ദേഹത്തി ന്റെ അന്വേഷണം ബല്‍ജിയത്തേക്കും വ്യാപിച്ചു.

രാജാവ്‌ ഒരു സത്രത്തില്‍ എത്തിയപ്പോള്‍ രാജാവിന്റെ പണം മാറ്റിയെടുക്കാന്‍ വിഷമമായതുകൊണ്ട്‌ അവിടെ താമസസൗകര്യം നല്‌കാന്‍ ബു ദ്ധിമുട്ടാണെന്ന്‌ സത്രമുടമ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ഡിംഫ്‌ന അവിടെയെങ്ങോ ഉണ്ടെന്ന്‌ രാജാവ്‌ ഊഹിച്ചു. കാരണം, ഒരു ഗ്രാമത്തിലെ സത്രമുടമക്ക്‌ അങ്ങനെ മറ്റു രാജ്യങ്ങളിലെ പണത്തെക്കുറിച്ച്‌ അറിയണമെങ്കില്‍ അടുത്തയിടക്ക്‌ അയാള്‍ അത്‌ കൈകാര്യം ചെയ്‌തുകാണണമെന്ന്‌ അദ്ദേഹം ഊഹിച്ചു. അത്‌ ശരിയായിരുന്നു. ഊര്‍ജിതമായ അന്വേഷണം നടത്തിയപ്പോള്‍ അദ്ദേഹം ഡിംഫ്‌ നയെ വിശുദ്ധ ജെര്‍ബേണൂസിനൊപ്പം കണ്ടെത്തി. അധികം വൈകാതെ ജെര്‍ബേണൂസിന്റെ തല വെട്ടി. ഡിംഫ്‌നയോട്‌ തനിക്കു കീഴടങ്ങാനും ത ന്നോടൊപ്പം അയര്‍ലന്‍ഡിലേക്കു മടങ്ങാനും അദ്ദേ ഹം ഏറെ നിര്‍ബന്ധിച്ചു. എന്നാല്‍ അവള്‍ അതിന്‌ തയാറായിരുന്നില്ല. ഇരച്ചുകയറിവന്ന കോപം രാജാവിനെ അന്ധനാക്കി. അദ്ദേഹം കോപാവേശത്തില്‍ വാളൂരി ഡിംഫ്‌നക്കുനേരെ വീശി. നിമിഷങ്ങള്‍ക്ക കം അവള്‍ മരണം പുല്‌കി. അങ്ങനെ തന്റെ ശുദ്ധത സംരക്ഷിക്കുന്നതിനായി ഡിംഫ്‌ന രക്തസാക്ഷിത്വം വരിച്ചു. ഗീല്‍ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്‌.
മണ്ണടിയാത്ത പുണ്യജീവിതം

കാലം കടന്നുപോയി. ഡിംഫ്‌നയുടെയും ജെര്‍ ബേണൂസിന്റെയും മൃതശരീരം സൂക്ഷിക്കപ്പെട്ടിരുന്ന കല്ലില്‍ കെട്ടിയുണ്ടാക്കിയ ശവക്കല്ലറ കണ്ടെത്തി. അതിനോടൊപ്പം ഡിംഫ്‌ന എന്നെഴുതിയ ഒരു ഇഷ്‌ടികകൂടി കണ്ടെത്തി. ഡിംഫ്‌നയുടെ രക്തസാക്ഷിത്വമൊന്നും ആരാലും ശ്രദ്ധിക്ക പ്പെട്ടിരുന്നില്ല. പക്ഷേ അവിടെ പല രും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കാലക്രമത്തി ല്‍ ഡിംഫ്‌ന രക്തസാക്ഷിത്വം വരിച്ചിടത്ത്‌ അനേകര്‍ക്ക്‌ മാനസികാസ്വസ്ഥതകളില്‍ നി ന്ന്‌ മോചനം ലഭിച്ച കാ ര്യം എങ്ങും പാട്ടായി. അവിടെ മാനസികാസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്കായി ഒരു പ്രത്യേകചികിത്സാസ്ഥലം രൂപംകൊണ്ടു. തുടക്കത്തില്‍മാത്രമാണ്‌ നി രീക്ഷണത്തിനായി അ വരെ സ്ഥാപനത്തില്‍ താമസിപ്പിക്കുന്നത്‌. പിന്നീട്‌ അവരെ അഭയം നല്‌കുന്ന വീടുകളിലേക്കയക്കുന്നു. അ വിടെ കാര്‍ഷികവൃത്തികളിലും മറ്റും ഏര്‍പ്പെട്ട്‌ ജീവിതം നയിക്കുന്ന അവരെ അവര്‍പോലുമറിയാതെയാണ്‌ നിരീക്ഷിക്കുന്നത്‌. അനേ കം രോഗികള്‍ അത്ഭുതകരമായ രോഗസൗ ഖ്യം പ്രാപിക്കുന്നതുകണ്ട്‌ കാരണം അന്വേഷിച്ചുചെന്നപ്പോഴാണ്‌ ഇതിനുപിന്നിലുളള ഡിംഫ്‌നയുടെ കഥകള്‍ ജനമറിയുന്നത്‌.
അതികഠിനമായ മാനസികസംഘര്‍ഷങ്ങള്‍ ചെ റുപ്രായത്തില്‍ത്തന്നെ അനുഭവിച്ചതുകൊണ്ടാകാം അവള്‍ മാസികാസ്വസ്ഥത അനുഭവിക്കുന്നവരുടെ മധ്യസ്‌ഥയായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടത്‌. കൂടാതെ അപസ്‌മാരരോഗികളുടെയും മാനസികരോഗചികിത്സാലയങ്ങളുടെയും ചികിത്സകരുടെയുമൊക്കെ പ്രത്യേകമധ്യസ്ഥയാണ്‌ ഈ പുണ്യവതി. മെയ്‌ 15നാണ്‌ വിശുദ്ധ ഡിംഫ്‌നയെ സഭ ഓര്‍ക്കുന്നത്‌.
thanks .jesus4uu blog

No comments:

Post a Comment