വിശുദ്ധ തീത്തൂസ്
പൗലോസ് സ്ലീഹായുടെ വിശ്വസ്ത
സ്നേഹിതനും ശിഷ്യനും സന്തത സഹചാരിയുമായിരുന്നു വിശുദ്ധ തീത്തൂ സ്. അന്ത്യോക്യയിലാണ്
ജനിച്ചതെങ്കിലും അദ്ദേഹം ഗ്രീക്കുകാരനാണ്. വിജതീയനായ തീത്തൂസിനെ ശ്ലീഹ പരിചേദനം ചെയ്യാൻ
നിർബന്ധിച്ചില്ല. ഒരു ഭരണകർത്താവും സമധാനപാലകാനും ആയിട്ടാണ് തീത്തൂസ് അറിയപ്പെടുന്നത്.പൗലോസ്
സ്ലീഹാ കൊറിന്ത്യാ ക്കാർക്കെഴുതിയ ലേഖനങ്ങളിൽ തീത്തൂസിനെ പറ്റി എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്.
"നിങ്ങളെപ്രതി തീത്തൂസിന്റെ ഹൃദയത്തിലും തീക്ഷണത നിവേശി പ്പിച്ച ദൈ വത്തി നു നന്ദി.
അദ്ദേഹം ഉപദേശം സ്വീകരിക്കുക മാത്രമല്ല,
അത്യുൽസാഹത്തോടെ സ്വമനസ്സാലെ
നിങ്ങളുടെ അടുക്കലേയ്ക്ക് വരികയും ചെയ്തു.(2:
കോറി. 7-8). വീണ്ടും വീണ്ടും കൊറിന്ത്യർക്കുള്ള ഇ ലേഖനത്തിൽ പൗലോസ്
സ്ലീഹാ തീത്തൂസിന്റെ സേവനങ്ങളെ വർണിക്കുന്നുണ്ട്.
തീത്തൂസ് ക്രീറ്റ് എന്ന ദ്വീപിൽ
സഭാ ഭരണം നടത്തിയെന്നാണ് പൗലോസ് സ്ലീഹാ തീത്തൂസിനെഴുതിയ ലേഖനങ്ങളിൽ .നിന്ന് മനസ്സിലാവുന്നത്.
സ്ലീഹയുടെ രക്തസ്സക്ഷിത്വത്തിനു ശേഷം 27
കൊല്ലം തീത്തൂസ് ജീവിച്ചിരുന്നതായും
അത് കഴിഞ്ഞു രക്ത സാക്ഷിയായതായും ആണ് കരുതപ്പെടുന്നത്
No comments:
Post a Comment