ജോര്‍ണെറ്റിലെ വിശുദ്ധ തെരേസ
saint teresa of jesus jornet |
അവഗണിക്കപ്പെട്ടവര്‍ക്കായി ഒരു ജീവിതം
കര്‍ഷകനായിരുന്ന ഫ്രാന്‍സിസ്‌കോ ജോര്‍ണെറ്റിന്റെയും പത്‌നി അന്റോണിയെറ്റാ ഐബാര്‍സിന്റെയും മകളായി 1843 ജനുവരി ഒമ്പതിന് സ്‌പെയിനിലാണ് തെരേസ ജനിച്ചത്. ചെറു പ്പത്തില്‍ത്തന്നെ, പാവപ്പെട്ടവരോട് ദയ കാണിക്കുന്നതില്‍ അവള്‍ ഏറെ തത്‌പരയായിരുന്നു. സന്തോഷം നിറഞ്ഞ ഒരു പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നുവന്നു. സഹായം ആവശ്യമു ണ്ടെന്നു തോന്നിയ ആരെയും കൈവിടാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു. സഹായം നല്‌കുമെന്ന് ഉറപ്പുള്ള ഒരു അമ്മായിയുടെ അടുക്കലേക്ക് അവരെ കൊണ്ടുപോകുന്നത് സാധാരണമാ യിരുന്നു. ആ സഹായങ്ങള്‍ സ്വീകരിച്ച നിസഹാ യരുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തീര്‍ച്ചയായും അവളെ അനുഗമിച്ചിരിക്കണം.

ഒരുക്കത്തിന്റെ നാളുകള്‍
അല്‌പനാളുകള്‍ കഴിഞ്ഞ് ലെറിഡ നഗര ത്തിലുള്ള മറ്റൊരു അമ്മായിയുടെ വീട്ടിലേക്ക് പഠനസൗകര്യത്തെ ഉദ്ദേശിച്ച് അവള്‍ താമസം മാറി. അധ്യാപികയാകുന്നതിനുവേണ്ടിയുള്ള പരിശീലനമാണ് അവള്‍ക്ക് ലഭിച്ചത്. പക്ഷേ, അ ധ്യാപികയാകാനല്ലായിരുന്നു അവളെപ്പറ്റിയുള്ള ദൈവികപദ്ധതി. അത് വെളിപ്പെട്ടത് പിന്നീടായിരുന്നു. ബര്‍ഗോസിനടുത്തുള്ള പാവ പ്പെട്ട ക്ലാരയുടെ മഠത്തില്‍ അവള്‍ പ്രവേശനം തേടി. അന്നത്തെ നിയമങ്ങളനുസരിച്ച് അവള്‍ക്ക് അവിടെ പ്രവേശനം ലഭിച്ചില്ല. ഇക്കാരണത്താല്‍ ത്തന്നെ അവള്‍ അധ്യാപനവൃത്തിക്കായി സ്വയം സമര്‍പ്പിച്ചു. മാത്രവുമല്ല അതോടൊപ്പം കര്‍മലീ ത്താ മൂന്നാം സഭക്കാരിയാകുകയും ചെയ്‌തു. അതവളുടെ ആത്മീയവളര്‍ച്ചക്ക് സഹായകമാ യി. എന്നാല്‍ അല്‌പനാളുകള്‍ക്കുള്ളില്‍ പിതാവ് രോഗബാധിതനായി മരിച്ചതോടെ കുറെ നാളു കള്‍ അവള്‍ക്ക് വീട്ടില്‍ത്തന്നെ കഴിച്ചു കൂട്ടേ ണ്ടതായി വന്നു.
പാവപ്പെട്ടവരുടെ പരിചാരികയാകാന്‍
അക്കാലത്ത് തെരേസയുടെ ആത്മീയ നിയ ന്താവായിരുന്ന സറ്റൂര്‍ണിനോ ലോപെസി നൊ വോയ, ആ പ്രദേശത്ത് ഏകാന്തതയിലും ദാരി ദ്ര്യത്തിലും ജീവിക്കുന്ന മുതിര്‍ന്ന കുറേ മനുഷ്യ രുടെ സംരക്ഷണം ഏറ്റെടുക്കുവാന്‍ അവളെ പ്രോ ത്സാഹിപ്പിച്ചു. തന്റെ ജീവിതത്തില്‍ അനുഭവപ്പെ ട്ടുകൊണ്ടിരുന്ന ശൂന്യതയുടെ അനുഭവത്തിന് ഒരു മറുപടിയായി അവള്‍ക്കത് അനുഭവപ്പെട്ടു.
1872ല്‍ ബാര്‍ബസ്‌ട്രോ നഗരത്തില്‍ അവള്‍ തന്റെ ആദ്യത്തെ ഭവനം തുടങ്ങി. അതിന് അവളെ സഹായിച്ച കൂട്ടുകെട്ടില്‍ പ്രധാനപ്പെട്ടത് സ്വന്തം സഹോദരിയായ മരിയയുടേതായിരുന്നു. അടുത്ത വര്‍ഷം ഈ ചെറിയ സമൂഹം സ്വന്തമായ സഭാ വസ്‌ത്രം സ്വീകരിക്കുകയും ഒരു സഭാ സ മൂഹമാകുകയും ചെയ്‌തു. മുമ്പ് അംഗ മായിരുന്ന കര്‍മലീത്താ സഭയുടെ സ്ഥാപ കയായ തെരേസയോടുള്ള സ്‌നേഹ സൂ ചകമായി അവള്‍ ഈശോയുടെ തെരേസ എന്ന പേര് സ്വീകരിച്ചു. അതേ പേരില്‍ ഒ രു വിശുദ്ധയായി താനും എണ്ണപ്പെടുമെന്ന ദൈവനിശ്ചയത്തെക്കുറിച്ച് അന്നവള്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ആ സഭാ സമൂഹത്തിന്റെ അമ്മയായി തെരഞ്ഞെ ടുക്കപ്പെട്ട തെരേസ ആശ്ചര്യകരമായ സ മര്‍പ്പണമാണ് പ്രദര്‍ശിപ്പിച്ചത്. തങ്ങള്‍ ശുശ്രൂഷിച്ചിരുന്ന സാധുക്കള്‍ക്കുവേണ്ടി സ്വന്തം സുഖങ്ങള്‍പോലും അവളും സമൂ ഹവും വേണ്ടെന്നു വച്ചു. ശക്തമായ സമര്‍പ്പണത്തിനു പുറമേ ജീവിതത്തിലുട നീളം അവള്‍ പ്രകടിപ്പിച്ച വിശുദ്ധി ശ്രദ്ധേ യമായിരുന്നു. അത് അനേകം യുവതിക ളെ അവളോടു ചേരാന്‍ പ്രേരിപ്പിച്ചു.
കോളറബാധ പിതാവിങ്കലേക്കുള്ള പാതയാകുമ്പോള്‍
1897ല്‍ ഉണ്ടായ ഒരു കോളറബാധ സ്‌പെയിനിനെ പിടിച്ചുകുലുക്കി. തെരേസ ഒപ്പമുള്ള മറ്റു സഹോദരിമാരുടെകൂടെ രോഗബാധിതരെ നിരന്തരം പരിചരിക്കു ന്നതില്‍ മുഴുകി. ആ പകര്‍ച്ചവ്യാധിയുടെ സമയം കഴിഞ്ഞപ്പോള്‍ തങ്ങളുടെ അവി രാമമുള്ള ശുശ്രൂഷ നിമിത്തം തെരേസയും 24 സഹോദരിമാരും പരിചരിക്കപ്പെട്ട 70 പേര്‍ക്കൊപ്പം രോഗത്തിന് കീഴടങ്ങി. ഏ റെ തളര്‍ന്നുപോയ തെരേസ ലിറിയാ എ ന്ന സ്ഥലത്തുള്ള ഭവനത്തിലേക്ക് പോയി. അവിടെ വച്ച് ആഗസ്റ്റ് 26ന് സ്വര്‍ഗീയ പിതാവ് അവളെ നിത്യമായി തന്റെ ഭവന ത്തിലേക്ക് സ്വീകരിച്ചു.
തന്റെ മാധ്യസ്ഥ്യമപേക്ഷിച്ചവര്‍ക്ക് ദൈവപിതാവിന്റെ മടിത്തട്ടിലിരുന്ന് അവ ള്‍ അത്ഭുതാനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അ തിന്റെയെല്ലാം ഫലമായി അവളുടെ ജീവി ത വിശുദ്ധി പ്രശസ്‌തമാവുകയും സഭയു ടെ ഔദ്യോഗികപഠനങ്ങള്‍ക്കു ശേഷം 1974ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിക്കു കയും ചെയ്‌തു. മുതിര്‍ന്ന പൗരന്‍മാരുടെ പ്രത്യേക മധ്യസ്ഥയായി ഇന്ന് ഈ പുണ്യ വതി പരിഗണിക്കപ്പെടുന്നു. ആഗസ്റ്റ് 26 ആണ് തിരുനാള്‍ദിനം.

No comments:
Post a Comment