വി. എസ്താഷ്യസ്
നവംബര്‍ 2 (രണ്ടാം നൂറ്റാണ്ട്)
നാല്പതു വിശുദ്ധ സേവകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിശുദ്ധനാണ് എസ്താഷ്യസ്. പ്ലാസിഡസ് എന്നായിരുന്നു ആദ്യപേര്. ട്രാജന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ റോമന്‍ ജനറ ലായി ജോലി നോക്കിയിരുന്ന പ്ലാസിഡസ് വിജാതീയനായിരുന്നു. ക്രൈസ്തവ മതം സ്വീകരിക്കുന്നവരെ പീഡിപ്പിക്കുന്ന കാലമായിരുന്നു അത്. പ്ലാസിഡസ് പീഡനങ്ങള്‍ക്കു നേതൃത്വം കൊടുത്തു. യേശുവിന്റെ നാമം സ്വീകരിക്കുന്നവരെ പരിഹസരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം വനത്തില്‍ നായാട്ടിലേര്‍ പ്പെട്ടിരിക്കവേ, ഒരു കലമാന്‍ മുന്നില്‍ പ്പെട്ടു. അതിന്റെ കൊമ്പുകള്‍ക്കിടയില്‍ ഒരു കുരിശുരൂപം തിളങ്ങുന്നതായി പ്ലാസിഡസിന് അനുഭവപ്പെട്ടു. താന്‍ ചെയ്തുകൂട്ടിയ തെറ്റുകളെപ്പറ്റി അദ്ദേഹത്തിന് ബോധ്യംവന്നു. ക്രിസ്ത്യാ നികളെ പീഡിപ്പിച്ചതിനുള്ള പ്രായശ്ചി ത്തമായി യേശുവിനു വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങു വാന്‍ അദ്ദേഹം തീരുമാനിച്ചു. പ്ലാസിഡസ് ഭാര്യയും രണ്ടും മക്കളുമൊപ്പം ക്രിസ്തുമതം സ്വീകരിച്ചു. എസ്താഷ്യസ് എന്ന പേര് സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ചതോടെ അദ്ദേഹ ത്തിന് തന്റെ ജോലി നഷ്ടമായി. സകലസ്വത്തുക്കളും പിടിച്ചെടുക്കപ്പെട്ടു. പരിപൂര്‍ണ ദാരിദ്ര്യത്തിലേക്ക് അദ്ദേഹം വലിച്ചെറിയ പ്പെട്ടു. ഭാര്യയെയും മക്കളെയും റോമന്‍ അധികാരികള്‍ അദ്ദേഹത്തില്‍ നിന്നു വേര്‍പ്പെടുത്തുകയും ചെയ്തു. എസ്താഷ്യസിനെ ജനറല്‍ സ്ഥാനത്തു നിന്നു നീക്കിയത് റോമന്‍ സൈന്യത്തിനു തിരിച്ചടിയായി. അദ്ദേഹം കഴിവുറ്റ സൈനികമേധാവിയായിരുന്നു. ബാര്‍ബേറിയന്‍ ആക്രമണത്തെ നേരിടുന്നതിനു വേണ്ടി അദ്ദേഹത്തെ ചക്രവര്‍ത്തി തിരിച്ചുവിളിച്ചു. അങ്ങനെ ഭാര്യയും മക്കളുമായി അദ്ദേഹം വീണ്ടും ഒത്തുചേര്‍ന്നു. എസ്താഷ്യസ് സൈന്യത്തിന്റെ മേധാവിയായി തിരികെയെത്തിയതോടെ റോം യുദ്ധം ജയിച്ചു. യേശുവിനെ തള്ളിപ്പറഞ്ഞ് റോമന്‍ ദൈവങ്ങളില്‍ വിശ്വസിച്ചാല്‍ ഉയര്‍ന്ന പദവിയും സമ്പത്തും ചക്രവര്‍ത്തി വാഗ്ദാനം ചെയ്തു. എന്നാല്‍ എസ്താഷ്യസ് അതിനു തയാറായില്ല. ക്ഷുഭിതനായ ചക്രവര്‍ത്തി എസ്താഷ്യസിനെയും കുടുംബത്തെയും സിംഹങ്ങള്‍ക്കു ഭക്ഷണമായി നല്‍കുവാന്‍ വിധിച്ചു. എന്നാല്‍ സിംഹങ്ങള്‍ ആ കുടുംബത്തെ ഒന്നും ചെയ്തില്ല. ചിരപരിചിതനായ യജമാനനോടെന്ന പോലെ അവര്‍ എസ്താഷ്യസിനോടു പെരുമാറി. പിന്നീട്, വലിയൊരു വെങ്കലപാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിനുള്ളിലേക്ക് ആ കുടുംബം എറിയപ്പെട്ടു. യേശുവിന്റെ നാമത്തില്‍ പീഡനമേറ്റുവാങ്ങി മരിക്കുവാനുള്ള അദ്ദേഹത്തിന്റെ മോഹം അങ്ങനെ സഫലമായി. എ.ഡി. 188 ലായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.
No comments:
Post a Comment