Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠
Showing posts with label വിശുദ്ധർ. Show all posts
Showing posts with label വിശുദ്ധർ. Show all posts

Tuesday, November 1, 2016

സകല വിശുദ്ധരുടെയും തിരുനാൾ

സകല വിശുദ്ധരുടെയും തിരുനാൾ

നവംബർ 1
 
ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്: വിശുദ്ധീകരിക്കപ്പെട്ട വര്‍, നാമകരണം ചെയ്യപ്പെട്ടവര്‍ ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം.
ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പ്പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാ നുള്ള ദൈവീക വിളിയുണ്ട്”. നമുക്കും സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌ ?
നാം ദൈവത്തിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ അവന്റെ പ്രതിരൂപമായി മാറണം. എല്ലാകാര്യത്തിലും സ്വര്‍ഗ്ഗീയ പിതാവിന്റെ ഹിതമാരായുകയും അതനുസരിച്ച് വര്‍ത്തിക്കുകയും വേണം. നാം നമുക്കുള്ള തെല്ലാം ദൈവത്തിനുമഹത്വത്തിനായി സമര്‍പ്പിക്കുകയും അയല്‍ക്കാരന്റെ സേവനത്തിന്‌ സന്നദ്ധനാവുകയും വേണം. ഇപ്രകാരം ദൈവമക്കളുടെ വിശുദ്ധി നന്മയുടെ നല്ല വിളവെടുപ്പിനു പാകമാം വിധത്തില്‍ വളരുകയും, സഭാ ചരിത്രത്തില്‍ കാണപ്പെടുന്ന നിരവധി വിശുദ്ധ ജീവിതം പോലെ ആദരിക്കപ്പെടു കയും ചെയ്യും (“Lumen Gentium, 40).
"നവംബര്‍ 1ന് ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്‌. "
സഭ വര്‍ഷംമുഴുവനും ഒന്നിന് പുറകെ മറ്റൊന്നായി ഓരോ വിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ദിവസം തിരുസഭ ഇവരെയെല്ലാവരെയും ഒറ്റ ആഘോഷത്തില്‍ ഒരുമിച്ചു ചേര്‍ക്കുന്നു. സഭക്കറിയാവുന്ന വിശുദ്ധരെ കൂടാതെ, സകല ദേശങ്ങളില്‍ നിന്നും, ഗോത്രങ്ങളില്‍ നിന്നും പരിശുദ്ധ സിംഹാസനത്തിനു മുന്‍പില്‍ കുഞ്ഞാടിന്റെ ദര്‍ശനത്തില്‍ തൂവെള്ള വസ്ത്രധാരികളായി, കൈകളില്‍ ഒലിവിലകളു മായി സ്വന്തം രക്തത്താല്‍ തങ്ങളെ വീണ്ടെടുത്ത രക്ഷകനെ സ്തുതിച്ചു കൊണ്ട് നില്‍ക്കുന്ന സകല വിശുധരെയും തിരുസഭ ഈ ദിവസം അനുസ്മരിക്കുന്നു.
സകല വിശുദ്ധരുടെയും ഈ തിരുന്നാള്‍ നമുക്ക്‌ പ്രചോദനം നല്‍കുന്നതാണ്. ഈ സ്വര്‍ഗ്ഗീയ വിശുദ്ധരില്‍ പലരും ഒരുപക്ഷെ നമ്മെ പോലെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍.വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്‍. യേശുവിന്റെ പ്രബോധനങ്ങള്‍ മുറുകെ പിടിച്ച്‌ നമുക്ക്‌ മുന്നെ സഞ്ചരിച്ചവര്‍. പൗരസ്ത്യ ദേശങ്ങളില്‍ ഈ തിരുന്നാള്‍ വളരെ പ്രാധ്യാനത്തോടെ ആഘോഷിക്കുന്ന. എട്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യ ദേശങ്ങളില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്.
റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ ദിനത്തിന്റെ പ്രശസ്തി ഗ്രിഗറി നാലാമനുള്ളതാണ് (827-844). അദ്ദേഹം മുഴുവന്‍ ക്രിസ്ത്യന്‍ ലോകത്തോടും ഈ തിരുന്നാള്‍ ആഘോഷിക്കുവാന്‍ പറഞ്ഞു. അദ്ദേഹത്തിന് ശേഷം വന്ന ഗ്രിഗറി മൂന്നാമനും (731-741) ഇത് തുടര്‍ന്നു. മറിച്ച് റോമിലാകട്ടെ മെയ്‌ 13ന് St. Mary and All Martyrs പള്ളിയില്‍ വച്ച് വാര്‍ഷിക ഓര്‍മ്മ പുതുക്കല്‍ നടത്തിപോന്നു. വിജതീയര്‍ സകല ദൈവങ്ങല്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള അഗ്രിപ്പായുടെ ക്ഷേത്രമായ്‌ പഴയ പാന്തിയോന്‍ ആണ് ഈ പള്ളി. പിന്നീട് ഇവിടെക്ക് ബോണിഫസ് നാലാമന്‍ ഗ്രിഗറി ഏഴാമന്റെ കല്ലറയില്‍ നിന്നും പല ഭൌതികാവ ശിഷ്ടങ്ങളും ഇവിടേക്ക്‌ മാറ്റുകയും നവംബര്‍ 1നു ഈ ദിവസം ആഘോഷിക്കുവാനും തുടങ്ങി
0

Wednesday, October 26, 2016

പാസിയിലെ വി. മേരി മഗ്ദലേന

പാസിയിലെ വി. മേരി മഗ്ദലേന

മെയ്‌ 25
(1566-1607)
ഇറ്റലിയിലെ ഫേïാറന്‍സില്‍ കാതറീന്‍ എന്ന പേരില്‍ വളര്‍ന്ന ബാലികയാണ് പിന്നീട് മേരി മഗ്ദലേന എന്ന പേരില്‍ കന്യാസ്ത്രീയായി മാറിയത്. യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിച്ച വിശുദ്ധയായാണ് മേരി മഗ്ദലേന അറിയപ്പെടുന്നത്. പതിനാറാം വയസില്‍ ഫേïാറന്‍സിലെ കര്‍മലീത്ത മഠത്തില്‍ ചേര്‍ന്ന മേരി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാരകമായ രോഗത്തിന് അടിമയായി. അതികഠിനമായ വേദനകള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും അവ യേശുവിന്റെ നാമത്തില്‍ അവള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി.
'മരണം വരെ സഹിക്കും' എന്ന വിശ്വാസപ്രഖ്യാപനത്തെ അവള്‍ 'മരിക്കാതെ സഹിക്കും' എന്നാക്കി മാറ്റി. ഒരിക്കല്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അവളുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് 40 ദിവസം തുടര്‍ച്ചയായി ഇങ്ങനെ ആവര്‍ത്തിച്ചു. ഈ സമയത്ത് അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായതായും യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിക്കാന്‍ കഴിഞ്ഞതായും കരുതപ്പെടുന്നു. ഈ സമയത്ത് അവള്‍ക്കുണ്ടായ അനുഭവങ്ങളും ദര്‍ശനങ്ങളും ഒരു കന്യാസ്ത്രീയുടെ സഹായത്താല്‍ അവള്‍ കുറിച്ചുവച്ചു. ഇങ്ങനെ നാലു പുസ്തകങ്ങള്‍ എഴുതി. മേരിയിലൂടെ ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കുവാനും മറ്റുള്ളവരുടെ ഹൃദയം വായിക്കുവാനും അവള്‍ക്കു കഴിഞ്ഞു.
1607 ല്‍ 41 -ാം വയസില്‍ മേരി മഗ്ദലേന മരിച്ചു. 1669ല്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
വി. മേരി മഗ്ദലേന,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ....
അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്‌ഷേപിക്കും. അവരുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും.'
[ എസെക്കിയേൽ 11:19 ]
0

വി. മേരി ആന്‍ ഡി പരേഡസ്

വി. മേരി ആന്‍ ഡി പരേഡസ്
 
മെയ്‌ 26
(1618-1645)
'യേശുവിന്റെ മരിയാന' എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധയാണ് വി. മേരി ആന്‍. ഇക്വഡോറിലെ ക്വിറ്റോയിലുള്ള ഒരു കുലീന കുടുംബത്തിലാണ് മേരി ജനിച്ചത്. മേരിയുടെ ജനനം തന്നെ സ്വര്‍ഗീയമായ ഒരു അനുഭവമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദൈവികമായ പല സംഭവങ്ങളും അവളുടെ ജനനത്തോട് അനുബന്ധിച്ച് ഉണ്ടായി.
വളരെ ചെറിയ പ്രായത്തില്‍ തന്നെ മേരി അനാഥയായി. മേരിയുടെ മൂത്ത സഹോദരിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയിലാണ് അവള്‍ പിന്നീട് ജീവിച്ചത്. പരിശുദ്ധ കന്യാമറിയത്തോടു ള്ള അവളുടെ ഭക്തി എല്ലാവരിലും കൗതുകമുണര്‍ത്തുന്നതായിരുന്നു. അത്രയ്ക്കു തീവ്രമായി അവള്‍ മാതാവിനോട് പ്രാര്‍ഥിച്ചു. ഉപവാസം, ദാനധര്‍മം, അച്ചടക്കം എന്നിവയിലൂടെ തന്റെ വിശ്വാസത്തെ വളര്‍ത്താനാണ് അവള്‍ ആഗ്രഹിച്ചത്. മേരിയ്ക്കു പത്തുവയസു മാത്രമുള്ളപ്പോള്‍ താനൊരു കന്യാസ്ത്രീയാകുമെന്ന് അവള്‍ ശപഥം ചെയ്തു. ഡൊമിനിക്കന്‍ സന്യാസിനിസമൂഹത്തില്‍ ചേരാനായിരുന്നു അവളുടെ ആദ്യ ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു സാധ്യമല്ല എന്നു മനസിലാക്കിയപ്പോള്‍ മേരി ഒരു സന്യാസിനിയെ പോലെ ജീവിക്കാന്‍ തീരുമാനിച്ചു. സഹോദരിയുടെ വീട്ടില്‍ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി അവള്‍ കഴിഞ്ഞു.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്കു പോകാനല്ലാതെ അവള്‍ വീടിനു പുറത്തിറങ്ങി പോലുമില്ല. വളരെ കുറച്ചു സമയം മാത്രമാണ് അവള്‍ ഉറങ്ങിയിരുന്നത്. എട്ടോ പത്തോ ദിവസം കൂടുമ്പോള്‍ മാത്രമാണ് അവള്‍ ഭക്ഷണം തന്നെ കഴിച്ചിരുന്നത്. അതും ഒന്നോ രണ്ടോ കഷണം ഉണക്ക റൊട്ടി. വിശുദ്ധ കുര്‍ബാനയ്ക്കിടെ ലഭിക്കുന്ന തിരുവോസ്തി മാത്രമായിരുന്നു ഭക്ഷണം. മേരിയുടെ വിശുദ്ധിയുടെ തെളിവായിരുന്നു അവളുടെ ജീവിതം.
മേരി പ്രവചിക്കുന്നതു പോലെയൊക്കെ സംഭവിച്ചു. മറ്റുള്ളവരുടെ മനസിലുള്ളത് അവര്‍ പറയാതെ തന്നെ അറിയാനുള്ള കഴിവും അവള്‍ക്കുണ്ടായിരുന്നു. ഒട്ടെറെ രോഗികളെ സുഖപ്പെടുത്തി. രോഗികളെ യേശുവിന്റെ ക്രൂശിത രൂപം കൊണ്ട് അനുഗ്രഹിക്കുകയാണ് അവള്‍ ചെയ്തിരുന്നത്. അവരെല്ലാം അദ്ഭുതകരമായി സുഖം പ്രാപിച്ചു. രോഗബാധിതനായി മരിച്ച ഒരാളെ മേരി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. മേരിയുടെ മരണവും ഒരു അദ്ഭുതമായിരുന്നു. അക്കാലത്ത് ക്വിറ്റോയില്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. നിരവധി പേര്‍ മരിച്ചു. തന്റെ ജീവനും അവര്‍ക്കൊപ്പം എടുക്കപ്പെടട്ടേ എന്നവള്‍ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ മേരിയും മരിച്ചുവീണു. അവള്‍ മരിച്ചുവീണതോടെ അവിടെയെങ്ങും ലില്ലിപ്പൂക്കളുടെ സുഗന്ധം പരന്നു. അനാഥരുടെയും രോഗികളുടെയും മധ്യസ്ഥയായാണ് മേരി അറിയപ്പെടുന്നത്. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു
വി. മേരി,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും,
പ്രാര്‍ത്ഥിക്കണമെ
'കര്‍ത്താവേ*, *ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ* *അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്.* *അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു* *വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും!'*
[ തോബിത്ത് 8:7 ]
2

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ് പോളി

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ് പോളി

മെയ്‌ 28

(1471-1541)
ലണ്ടനിലെ ടവര്‍ ഹില്ലില്‍ വച്ച് തലയറുത്ത് കൊല്ലപ്പെട്ട വിശുദ്ധയാണ് മാര്‍ഗരറ്റ്. ഒരു പ്രഭുവിന്റെ മകളായിരുന്നു മാര്‍ഗരറ്റ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് നാലാമന്‍, റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ് എന്നിവരുടെ സഹോദരിയായിരുന്നു മാര്‍ഗരറ്റിന്റെ അമ്മ. മാര്‍ഗരറ്റിന് 20 വയസു പ്രായമുള്ളപ്പോള്‍ സര്‍ റിച്ചാര്‍ഡ് പോളി എന്നൊരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു മക്കള്‍ ജനിച്ചു. മാര്‍ഗരറ്റിന്റെ മക്കളിലൊരാള്‍ പിന്നീട് കര്‍ദിനാള്‍ ആയി മാറുകയും ചെയ്തു. അധികം വൈകാതെ മാര്‍ഗരറ്റ് വിധവയുമായി. അപ്പോള്‍ രാജാവായിരുന്ന ഹെന്റി എട്ടാമന്റെ സംരക്ഷകയായിരുന്നു മാര്‍ഗരറ്റ്.
സാലിസ്ബറിയിലെ പ്രഭ്വിയായി മാര്‍ഗരറ്റിനെ രാജാവ് നിയമിക്കുകയും തന്റെ മകളായ മേരി രാജകുമാരിയുടെ ഗാര്‍ഹിക അധ്യാപിക എന്ന സ്ഥാനം കൊടുക്കുകയും ചെയ്തു. എന്നാല്‍, രാജാവിന്റെ അധാര്‍മിക പ്രവൃത്തികളെ എതിര്‍ക്കാന്‍ മാര്‍ഗരറ്റ് ശ്രമിച്ചതോടെ ഹെന്റി അസ്വസ്ഥനായി. മതപരമായ കാര്യങ്ങളില്‍ താന്‍ പറയുന്നതാണ് അവസാന വാക്കെന്ന രാജാവിന്റെ നയത്തെ മാര്‍ഗരറ്റിന്റെ മകനും കാര്‍ദിനാളുമായ റെഡിനാള്‍ഡ് പോളി എതിര്‍ത്തതോടെ മാര്‍ഗരറ്റിന്റെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കാന്‍ രാജാവ് തീരുമാനിച്ചു. മാര്‍ഗരറ്റിന്റെ രണ്ടു മക്കളെ കൊല്ലുകയും അവളെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം അവള്‍ തടവറയില്‍ കഴിഞ്ഞു. പീഡനങ്ങള്‍ ഏറ്റുവാങ്ങി.
എന്നാല്‍, യേശുവിനു വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ഒരു ഭാഗ്യമായാണ് മാര്‍ഗരറ്റ് കണ്ടത്. ഒടുവില്‍ തലയറുത്ത് കൊല്ലപ്പെട്ടതോടെ യേശുവിന്റെ നാമത്തില്‍ ഒരു രക്തസാക്ഷിയാകാനും അവള്‍ക്കു സാധിച്ചു. 1886 പോപ് ലിയോ പതിമൂന്നാമന്‍ മാര്‍ഗരറ്റിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ്,ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ.....
"കര്‍ത്താവിന്റെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.[ സെഫാനിയാ 3 :9 ]

0

പിസയിലെ വി. ബോണ

പിസയിലെ വി. ബോണ


(1156-1207)
'ബോണ' എന്ന വാക്കിന്റെ ലത്തീന്‍ ഭാഷയിലുള്ള അര്‍ഥം 'നല്ലത്' എന്നാണ്. ഇറ്റലിയിലെ പിസായില്‍ ജനിച്ച ബോണയുടെ ജീവിതവും നല്ലതിന്റെ അല്ലെങ്കില്‍ നന്മയുടെ പ്രതീകമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിശുദ്ധയായി ജീവിക്കാന്‍ ബോണയ്ക്കു കഴിഞ്ഞു.
 പത്താം വയസില്‍ അഗസ്റ്റീനിയന്‍ സമൂഹത്തില്‍ ചേര്‍ന്നു. പതിനാലാം വയസില്‍ വിശുദ്ധ നാടുകളിലേക്ക് തീര്‍ഥാടനം നടത്തി. പലസ്തീന്‍ രാജ്യം തുര്‍ക്കികളുടെ പക്കല്‍ നിന്നു തിരിച്ചു പിടിക്കുന്നതിനു വേണ്ടി ക്രിസ്തുമതവിശ്വാസികള്‍ നടത്തിയ യുദ്ധത്തിന്റെ കാലമായിരുന്നു അത്. കുരിശുയുദ്ധം എന്നറിയപ്പെട്ട ഈ പോരാട്ടത്തില്‍ ബോണയുടെ അച്ഛനും പങ്കെടുത്തി രുന്നു. അച്ഛനെ കാണാന്‍ വേണ്ടിയാണ് വിശുദ്ധ നാടുകളിലേക്കുള്ള യാത്ര ബോണ നടത്തിയത്. തിരിച്ചു നാട്ടിലേക്കു മടങ്ങവേ, മുസ്‌ലിം തീവ്രവാദി സംഘത്തില്‍ പെട്ട ചിലയാളുകള്‍ ചേര്‍ന്ന് അവളെ തടവിലാക്കി. എന്നാല്‍ അവളുടെ നാട്ടില്‍ നിന്നുള്ള ചില ക്രൈസ്തവവിശ്വാസികള്‍ ചേര്‍ന്ന് ബോണയെ അവിടെനിന്ന് രക്ഷിച്ചു. പിന്നീട് റോം, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുകയും ദേവാലയങ്ങളും വിശുദ്ധസ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. എല്ലാ തവണയും തീര്‍ഥാടനസംഘത്തെ നയിച്ചത് ബോണയായിരുന്നു. ബോണയ്ക്ക് അന്‍പതു വയസുള്ളപ്പോള്‍ അവള്‍ രോഗബാധിതയാകുകയും പെട്ടെന്നു തന്നെ മരിക്കുകയും ചെയ്തു. എയര്‍ ഹോസ്റ്റസുമാരുടെ മധ്യസ്ഥയായി ബോണയെ പ്രഖ്യാപിച്ചത് പോപ് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. 1962ലായിരുന്നു ആ പ്രഖ്യാപനം. തീര്‍ഥാടകള്‍, യാത്ര ചെയ്യുന്നവര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവരുടെയും മധ്യസ്ഥയാണ് ബോണ.
വി.ബോണഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ
"കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
[ ഏശയ്യ58:11 ]
0

ജോവാന്‍ ഓഫ് ആര്‍ക്

ജോവാന്‍ ഓഫ് ആര്‍ക്


(1412-1431)
ജോവാന്‍ ഓഫ് ആര്‍ക് എന്ന ധീരവനിതയെ കുറിച്ച് കേട്ടിട്ടിഫല്ലാത്തവര്‍ കുറവായിരിക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ജോവാന്റെ കഥ ഒരു വിശുദ്ധയുടെ കഥ കൂടിയാണ്. ജോവാന്റെ മരണത്തിനും അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സംഭവ ബഹുലമാണ് ജോവാന്റെ കഥ. ഫ്രാന്‍സിലെ ലൊറൈനിലാണ് അവര്‍ ജനിച്ചത്. യേശുവിനെ കുഞ്ഞുനാള്‍ മുതല്‍ സ്‌നേഹിച്ച ജോവാന് 13-ാം വയസു മുതല്‍ ദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങി. മിഖായേല്‍ ദൈവദൂതല്‍, നാലാം നൂറ്റാണ്ടില്‍ ജീവിച്ച വി. മാര്‍ഗരറ്റ്, കന്യകയായ വി. കാതറിന്‍ എന്നിവര്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുകയായിരുന്നു ജോവാന്റെ തൊഴില്‍
വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ ദൈവം വലിയ ചുമതലകളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവള്‍ മനസിലാക്കി. അക്കാലത്ത് ഫ്രാന്‍സിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ കീഴിലായിരുന്നു. ഫ്രാന്‍സിന്റെ യഥാര്‍ഥ രാജാവിനെ കണ്ടെത്തി അദ്ദേഹത്തിനു രാജ്യം തിരിച്ചുനേടിക്കൊടുക്കുക എന്നതായിരുന്നു അവള്‍ക്കു ദൈവം കൊടുത്ത ചുമതല. കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഒരു ആട്ടിടയത്തി ഇംഗ്ലണ്ട് പോലെ ഒരു വലിയ സാമ്രാജ്യത്തോട് എങ്ങനെ പോരാടും? ഏതാണ്ട് മൂന്നുവര്‍ഷത്തോളം അവള്‍ ഇതു മനസിലിട്ടുകൊണ്ടു നടന്നു. ദര്‍ശനങ്ങള്‍ വീണ്ടും ലഭിച്ചതോടെ അവള്‍ രംഗത്തിറങ്ങി. കിരീടാവകാശിയായ ചാള്‍സ് ഏഴാമനെ കണ്ടെത്തി തനിക്കുണ്ടായ ദര്‍ശനങ്ങളെക്കുറിച്ചു പറഞ്ഞു.
ഫ്രഞ്ച് സൈന്യത്തെ നയിക്കുന്ന ചുമതല ജോവാന്‍ ഏറ്റെടുത്തു. 'ഈശോ, മറിയം' എന്നെഴുതിയ വലിയൊരു ബാനറും മുന്നില്‍ പിടിച്ചുകൊണ്ട് അവള്‍ പടനയിച്ചു. യുദ്ധത്തിനിടെ പരുക്കേറ്റിട്ടും ജോവാന്‍ പിന്‍മാറിയില്ല. ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ ഒരോന്നായി തിരിച്ചുപിടിച്ചു. ചാള്‍സ് ഏഴാമനു തന്റെ സിംഹാസനം തിരികെ കൊടുക്കുന്നതിന് ജോവാന്റെ പോരാട്ടങ്ങള്‍ സഹായിച്ചു. പാരീസ് പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനിടെ ജോവാനു വീണ്ടും പരുക്കേറ്റു. വൈകാതെ അവള്‍ പിടിയിലായി. ക്രൂരമായ പീഡനങ്ങള്‍ അവള്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നു. അവളെ വിവസ്ത്രയാക്കി പീഡിപ്പിച്ചു. ഇംഗ്ലീഷ് സൈന്യം അവളെ വിചാരണ നടത്തുകയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു.
ജോവാനെ വിചാരണ നടത്തിയ ഇംഗ്ലീഷുകാരനായ ബിഷപ്പ് അവളെ കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാല്‍, ജോവാന്റെ മരണശേഷം 23 വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ കേസ് വീണ്ടും വിചാരണ നടത്തുകയും അവളെ സഭ കുറ്റവിമുക്തയാക്കുകയും ചെയ്തു. 1920ല്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു. തടവുകാരുടെയും സൈനികരുടെയും, ന്യായീകരണമില്ലാതെ സഭാ അധികൃതര്‍ കൈവിടുന്നവരുടെയും ബലാത്സംഗത്തിന് ഇരയാകുന്നവരുടെയുമൊക്കെ വിശുദ്ധയാണ് ജോവാന്‍.

വി.ജോവാന്‍ഞങ്ങള്‍ക്കും ലോകം മുഴുവനു വേണ്ടിയും, പ്രാര്‍ത്ഥിക്കണമെ.....

നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.
അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നു പോലും തകര്‍ക്കപ്പെടുകയില്ല.
[ സങ്കീർത്തനം 34:19, 20 ]
0

വിശുദ്ധ പെട്രോനില

വിശുദ്ധ പെട്രോനില
 
(ഒന്നാം നൂറ്റാണ്ട്)മെയ്‌ 31
പെട്രോനില എന്ന വിശുദ്ധയുടെ ജീവിതത്തെപ്പറ്റി ഒട്ടെറെ കഥകളുണ്ട്. യേശുവിന്റെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ പുത്രിയാണ് പെട്രോനില എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതിസുന്ദരിയായിരുന്നു അവള്‍ എന്നതിനാല്‍ പുരുഷന്‍മാരുടെ കണ്ണില്‍പെടാതിരിക്കാനായി പത്രോസ് ശ്ലീഹാ അവളെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വളര്‍ത്തിയതെന്നും ചില കഥകളുണ്ട്. എന്നാല്‍ ഇവയൊക്കെയും വെറും കെട്ടുകഥകളാണെന്നും പത്രോസിന്റെ ആത്മീയ മകള്‍ മാത്രമാണ് പെട്രോനില എന്നുമുള്ള വിശ്വാസത്തിനാണ് കൂടുതല്‍ ചരിത്രകാരന്‍മാരുടെ പിന്തുണയുള്ളത്.
യേശു പത്രോസിനെ ശിഷ്യനാക്കുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന് മക്കളുണ്ടായിരുന്നോ എന്ന് ഉറപ്പില്ല. പത്രോസിന്റെ ജോലിക്കാരിയായിരുന്നു പെട്രോനില എന്നും അദ്ദേഹത്തിനൊപ്പം പ്രേഷിതപ്രവര്‍ത്തനത്തി നിറങ്ങിയ പെണ്‍കുട്ടിയാണ് അവളെന്നും വിശ്വസിക്കുന്നവരുമുണ്ട്. രോഗിയായ അവളെ പത്രോസ് ശ്ലീഹാ സുഖപ്പെടുത്തുകയായിരുന്നുവത്രേ. കന്യകയായിരുന്ന പെട്രോനിലയുടെ മരണത്തെ പ്പറ്റിയും പല കഥകളുണ്ട്.
ïാകസ് എന്നു പേരുള്ള ഒരു ഗോത്രവര്‍ഗക്കാരനായ രാജാവ് അവളോട് വിവാഹഅഭ്യര്‍ഥന നടത്തി. എന്നാല്‍, അവള്‍ അതു നിരസിച്ചു. ഫïാകസ് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കാന്‍ അയാള്‍ കച്ചകെട്ടിയിറങ്ങി. പെട്രോനില കരഞ്ഞു പ്രാര്‍ഥിക്കുകയും നിരാഹാരവ്രതം ആരംഭിക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ കഴിക്കാതിരുന്ന അവള്‍ മൂന്നാം ദിവസം മരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പെട്രോനിലയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
 
"കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍ ‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കു വേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു."
[ സങ്കീർത്തനം 25: 4,5 ]
0

Monday, October 3, 2016

വിശുദ്ധ ദിമെട്രിയൂസ്

വിശുദ്ധ ദിമെട്രിയൂസ്

ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു പട്ടാളക്കാരനും അതോടൊപ്പം ഒരു പാതിരിയും ആയിരുന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷെ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. വിശുദ്ധ ദിമെട്രിയൂസ് മദ്ധ്യകാലഘട്ടങ്ങളിൽ വളരെയേറെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ഒരു നൂറ്റാണ്ടിന് ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ബാൽക്കൻസ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികൾ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളിൽ നിന്നും പരിശുദ്ധ തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ദിമെട്രിയൂസ് ഡീക്കൻ അഞ്ചാം നൂറ്റാണ്ടിനു മുൻപ് സിർമിയയിൽ (പഴയ യുഗോസ്ലാവിയായിലെ മിട്രോവിക്) വച്ച് മരിച്ചതായി പറയപ്പെടുന്നു. ആ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രണ്ട് പള്ളികൾ പണിതു. ഒരെണ്ണം സിർമിയത്തിലും മറ്റേത് തെസ്സലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിർമിയത്തിലെത്തിയതെന്നു കരുതുന്നു. മേൽപറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്. തെസ്സലോണിക്കയിലെ പള്ളി പണിയുന്നതിനു മുൻപ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441-ൽ ഉണ്ടായ ആക്രമണത്തിൽ സിർമിയം തകർക്കപ്പെട്ടു, ആയതിനാൽ തെസ്സലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിന്റെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. ധാരാളം തീർത്ഥാടകർ ഈ പള്ളി സന്ദർശിച്ചു കൊണ്ടിരുന്നു. എന്നാൽ 1917ൽ ഉണ്ടായ തീപിടുത്തത്തിൽ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉൾകൊള്ളത്തക്കവിധത്തിൽ പുനർനിർമ്മിക്കപ്പെട്ടു. കാലം ചെല്ലും തോറും ദിമെട്രിയൂസ് 'മഹാനായ രക്തസാക്ഷി' എന്ന പേരിൽ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീർത്തി നാടെങ്ങും പരന്നു. കേട്ടുകേൾവി അനുസരിച്ച് തെസ്സലോനിക്കയിലെ ഒരു പൗരനായ വിശുദ്ധ ദിമെട്രിയൂസ് സുവിശേഷം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് തടവിലാക്കപ്പെടുകയും വിചാരണ കൂടാതെ തന്നെ ഒരു പൊതു സ്നാന സ്ഥലത്ത് വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഈ കുളിമുറിയുടെ മുകളിലായിട്ട് പിന്നീട് പള്ളി പണിയുകയും അദ്ദേഹത്തിന്റെ ശവകല്ലറ ഇതിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിശുദ്ധന്റെ തിരുശേഷിപ്പുകളിൽ നിന്നും അത്ഭുത തൈലം വമിച്ചിരുന്നതായി പറയപ്പെട്ടുവെങ്കിലും ഇവിടം സന്ദർശിച്ച തീർത്ഥാടകർ ശേഖരിച്ച തൈലം പരിശോധിച്ചതിൽ നിന്നും ഇത് വിശ്വാസയോഗ്യമല്ലെന്ന് വേണം കരുതാൻ. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകൾ നമുക്ക് കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലേതാണ്, ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്സിമിയൻ ചക്രവർത്തി നേരിട്ട് നൽകുകയായിരുന്നു. പിന്നീടറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധൻ ഒരു ഗവർണറോ (റോമൻ രക്തസാക്ഷികളുടെ പട്ടികയിൽ വിശുദ്ധനെ കുറിച്ച് എഴുതിയിരിക്കുന്നത്) അല്ലെങ്കിൽ വിശുദ്ധ ഗീവർഗ്ഗീസിനെപോലെ ഒരു യോദ്ധാവും-വിശുദ്ധനുമായിരുന്നു പ്രശസ്തിയിൽ വിശുദ്ധ ഗീവറുഗ്ഗീസിന് തൊട്ടു പിന്നിലുമാണ് വിശുദ്ധന്റെ സ്ഥാനം. കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥ-വിശുദ്ധരിൽ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. ഈ പുതിയ അറിവുകളൊന്നും തന്നെ വിശ്വാസയോഗ്യമല്ല. എന്നിരുന്നാലും ഈപ്പേരിൽ ഒരു രക്തസാക്ഷി ജീവിച്ചിരുന്നുവെന്നുള്ളത് സത്യമാണ്. ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ദിനമായ ഒക്ടോബർ 26 പൗരസ്ത്യ സഭകളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈൻ ആരാധനക്രമം തയ്യാറാക്കിയവരിൽ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ ബഹുമാനാർത്ഥം വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. 1917-ൽ നശിപ്പിക്കപ്പെട്ട പഴയ യഥാർത്ഥ പള്ളിയിൽ വിശുദ്ധനെ ഒരു പാതിരിയും അതോടൊപ്പം ഒരു യോദ്ധാവുമായി ചിത്രീകരിച്ച് അൽങ്കാരപണികൾ ചെയ്തിട്ടുള്ള 6 നും 9 നും ഇടക്കുള്ള നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട മാർബിളുകൾ ഉൾകൊള്ളുന്നു.
0

വിശുദ്ധ ബ്രൂണോ

വിശുദ്ധ ബ്രൂണോ


ഏതാണ്ട് 1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. രാജാവായ ഹെന്റി ഒന്നാമന്റെ ഭാര്യയും വിധവയും മൗദിന്റെ പാലക മധ്യസ്ഥയുമായ വിശുദ്ധ മറ്റിൽഡയാണ് അദ്ദേഹത്തിന്റെ അമ്മ. വിശുദ്ധ നോബെർട്ടിനെ കൂടാതെ ഈ പദവി അലങ്കരിക്കുന്ന ഏക ജർമ്മൻ കാരനാണ് വിശുദ്ധ ബ്രൂണോ. അദ്ദേഹത്തിന്റെ സമകാലികർ ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജർമ്മനിയുടെയും ഫ്രാൻസിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയിരുന്നത്. ആദ്യകാലങ്ങളിൽ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് അദ്ദേഹം വർത്തിച്ചിരുന്നത്. റെയിംസിലെയും മനാസ്സിലെയും ആർച്ച് ബിഷപ്പിന്റെ അടിച്ചമർത്തൽ മൂലം ഏകാന്തവാസം നയിക്കുവാൻ തീരുമാനിച്ചു (1084). വിശുദ്ധനെപ്പറ്റി ഇപ്രകാരം പറയപ്പെടുന്നു, ഒരിക്കൽ ഒരു പ്രശസ്തനായ പണ്ഡിതൻ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണാനന്തര ശുശ്രൂഷയിൽ പ്രാർത്ഥനകൾ ചൊല്ലികൊണ്ടിരിക്കെ അദ്ദേഹം തന്റെ ശവപ്പെട്ടിയിൽനിന്നെഴുന്നേറ്റു ഇപ്രകാരം പറഞ്ഞു "ദൈവത്തിന്റെ വിധിന്യായത്തിൽ ഞാൻ കുറ്റക്കാരനാക്കപ്പെടുകയും, വിധിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്തു". അതിനു ശേഷം ബ്രുണോ ഈ ലോക സുഖങ്ങൾ പരിത്യജിച്ചു. ഗ്രെനോബിളിലെ ബിഷപ്പായ ഹുഗോയിൽ നിന്നും ലഭിച്ച ചാർട്രെയൂസ് എന്ന സ്ഥലത്ത് ഏകാന്ത വാസം ആരംഭിച്ചു. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനടിക്റ്റിന്റെ പ്രമാണങ്ങളെയായിരുന്നു കാർത്തൂസിയൻസ് പിന്തുടർന്നിരുന്നത്. എളിമയും, പരിപൂർണ്ണ നിശബ്ദതയും നിറഞ്ഞ ജീവിതം. മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശപ്പടക്കി. മറ്റ് സുഖങ്ങളെല്ലാംതന്നെ ഉപേക്ഷിച്ചു. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അദേഹത്തിന്റെ അനുയായികൾ ഒരിക്കൽപോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയിൽനിന്ന് വ്യതിചലിക്കുകയൊ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ പാപ്പാ ഉർബൻ രണ്ടാമൻ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു. നിറഞ്ഞ മനസ്സോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും ഹെൻറി നാലാമന്റെ നടപടികൾ മൂലം പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ ബ്രൂണോ ചാർട്രെയൂസിനു സമമായ ലാ റ്റൊറെ എന്ന വീജനപ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമത്തിനു അടിസ്ഥാനമിടുകയും അത് വളർന്നു വികസിക്കുകയും ചെയ്തു. 1101 സെപ്റ്റംബർ മാസത്തിൽ രോഗഗ്രസ്തനാവുകയും തന്റെ അനുയായികളെ വിളിച്ചു കൂട്ടി അവരുടെ മുൻപിൽ വച്ച് പൊതു കുമ്പസാരവും നടത്തി. 1101 ഒക്ടോബർ 6ന് തന്റെ 71മത്തെ വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു.
0

ബ്രോണിലെ വിശുദ്ധ ജെറാർഡ്

ബ്രോണിലെ വിശുദ്ധ ജെറാർഡ്


കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര സന്തോഷവാന്മാർ”.

ജെറാർഡിന് വിശുദ്ധ പത്രോസിന്റെ ഒരു ദർശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകൾ ബൽജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വി. പത്രോസ് അവശ്യപ്പെട്ടത്. ആ കൃത്യം നിർവഹിച്ചശേഷം ജെറാർഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ വച്ച്, അദ്ദേഹം വൈദിക വൃത്തിയിലേക്ക് ഉയർത്തപ്പെട്ടു. ബ്രോണിലുള്ള സ്വന്തം എസ്റ്റേറ്റിൽ, ഒരു സന്യാസാശ്രമം സ്ഥാപിച്ച ശേഷം ഏകാന്തവാസത്തിനായി പള്ളിയോട് ചേര്‍ന്ന് അദ്ദേഹം സ്വന്തം ആവശ്യത്തിന് ഒരു നിലവറ പണികഴിപ്പിച്ചു.

എന്നാല്‍ അധികനാൾ ഈ ഏകാന്തവാസം തുടരാൻ ദൈവം അനുവദിച്ചില്ല. വി.ഗിസ്ലെയിൻ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാർഡിനുണ്ടായി. കാരണം, അവിടുത്തെ സന്യാസിമാർ പണം വാങ്ങിയതിനു ശേഷം വിശുദ്ധന്റെ കബറിടം തുറന്ന് ദർശനം അനുവദിക്കുമായിരുന്നു. ഈ തെറ്റായ പ്രവര്‍ത്തി വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്ലാണ്ടേഴ്സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു.

വിശുദ്ധ ബെനിഡിക്ടിന്റെ നിയമപ്രകാരം, ഏകദേശം 20 വർഷം, അദ്ദേഹം നവീകരണ പരിഷ്ക്കാര ജോലികൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. അവസാനകാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന മുഴുവൻ ആശ്രമങ്ങളിലും ഒരു അവസാന സന്ദർശനം കൂടി നടത്തിയ ശേഷം, അന്ത്യവിശ്രമം കൊള്ളുവാൻ ബ്രോണിലെ തന്റെ നിലവറയിലേക്ക് വിശുദ്ധ ജെറാർഡ് മടങ്ങി
0

ശ്ലീഹന്‍മാരായ ശിമയോനും യൂദാസ്തദേവൂസും


ശ്ലീഹന്‍മാരായ ശിമയോനും യൂദാസ്തദേവൂസും
ഒക്ടോബര്‍ 28(ഒന്നാം നൂറ്റാണ്ട്)
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. ഇദ്ദേഹം യേശുവിന്റെ ബന്ധുവും ചെറിയ യാക്കോബിന്റെ സഹോദരനുമായിരുന്നു. മറ്റൊരു ക്രിസ്തുശിഷ്യനായ ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കി ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഇദ്ദേഹം അനുസ്മരിക്കപ്പെടുന്നു
'ശ്ലീഹന്‍മാരുടെ സഹനസമരങ്ങള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തില്‍ ശിമയോന്‍ ശ്ലീഹായുടെ സുവിശേഷപ്രവര്‍ത്തനത്തെ കുറിച്ചു പറയുന്നുണ്ട്. സമരിയായിലും ജറുസലേമിലും അദ്ദേഹം ദൈവവചനം പ്രസംഗിച്ചു. പിന്നീട് ആഫ്രിക്ക, ലിബിയാ, മൗറിത്താനിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചതായി ചില പുരാതന രേഖകളില്‍ കാണാം. ക്രിസ്തീയ വിശ്വാസം ആദ്യമായി ബ്രിട്ടനിലെത്തിച്ചതും ശിമയോന്‍ശ്ലീഹായാണെന്ന് കരുതപ്പെടുന്നു
യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരി മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാ തദേവൂസ്.[1] പാലസ്തീന, എദ്ദേസാ, ലിബായ, അര്‍മീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ യൂദാ തദേവൂസ് സുവിശേഷം പ്രസംഗിച്ചുവെന്നു കാണാം.യേശുവിന്റെ മരണശേഷം കുരിശിന്റെ ചുവട്ടിൽ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്[2]. എന്നാൽ ചില ക്രൈസ്തവവിഭാഗങ്ങൾ യേശുവിന്റെ സഹോദരൻ എന്നുള്ള ഈ പരാമർശം അംഗീകരിക്കുന്നില്ല.
അന്ത്യം
പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ ശിമയോൻ ശ്ലീഹായ്ക്കൊപ്പം യൂദാ രക്തസാക്ഷിത്തം വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. എന്നാൽ ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിക്കുകയും രക്തസാക്ഷിത്തം വരിക്കുകയും ചെയ്തു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു.
റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലും ടൌലോസിലെ വിശുദ്ധ സെര്‍നിന്റെ ദേവാലയത്തിലും ഈ വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുടെ നല്ലൊരു ഭാഗം സൂക്ഷിച്ചിട്ടുള്ളതായി പറയപ്പെടുന്നു

പ്രാർഥന:
മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമയ വി.യൂദാസ്ലീഹയെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിധിയും ഇല്ലാതെ വരുന്ന സന്ധർഭത്തിൽ ഏറ്റവും ത്വരിതവും ഗൊചരവുമായ സഹായം ചെയുന്നതിനു അങേക്കു വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങു ഉപയൊഗിക്കണമേ. എന്റെ എല്ലാ ആവശിങ്ങളിലും വിശിഷ്യ (ആവശ്യം പറയുക) അങേ സഹായം ഞാൻ അപേക്ഷികുന്നു. ഭഗ്യപെട്ട യൂദാസ്ലീഹയെ, അങേ അനുഗ്രഹത്തെ ഞാൻ സധാ ഓർക്കുമെന്നും, അങേ സ്തുതികളെ ലോകമെങും അറിയിക്കുമെന്നും ഞാൻ വാഗ്താനം ചെയുന്നു.
ആമ്മേൻ.
(9 പ്രവശ്യം വീതം 9 ദിവസം തുടർച്ചയയി, മുടങാതെ ചൊല്ലിയാൽ ഏത് അസാദ്യകര്യവും സാദിച്ചുകിട്ടും)
0

വിശുദ്ധ അല്‍ഫോന്‍സസ് റോഡ്രിഗസ്

വിശുദ്ധ അല്‍ഫോന്‍സസ് റോഡ്രിഗസ്
ഒക്ടോബര്‍ 30 (1531-1617)

 സ്‌പെയിനിലെ ഒരു വസ്ത്രവ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂന്നാമനായാണ് അല്‍ഫോന്‍സസ് പിറന്നത്. മാതാപിതാക്കള്‍ സമ്പന്നരായിരുന്നെങ്കിലും ഭക്തരായിരുന്നു. ബാലനായിരിക്കു മ്പോള്‍ തന്നെ അല്‍ഫോന്‍സസ് കന്യാമറിയത്തോട് പ്രാർഥിച്ചിരുന്നു . എന്നും മാതാവിന്റെ ചിത്രത്തില്‍ ചുംബിക്കും. ജപമാല മുടക്കം കൂടാതെ ചെല്ലും. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസം അദ്ദേഹത്തിന്റെ വിശ്വാസത്തെ കൂടുതല്‍ തീഷ്ണമാക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അല്‍ഫോന്‍സസിനു വിദ്യാഭ്യാസം പാതിവഴിയില്‍ നിറുത്തേണ്ടിവന്നു. പിതാവിന്റെ മരണം ബിസിനസ് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. വീട്ടില്‍ മടങ്ങിയെത്തി കുടുംബകാര്യങ്ങളിലും കച്ചവടത്തിലും മാത്രം ശ്രദ്ധപതിപ്പിച്ചു മുന്നോട്ടു നീങ്ങി. എല്ലാ ദിവസവും വി. കുര്‍ബാനയില്‍ പങ്കുകൊള്ളുവാന്‍ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. വൈകാതെ അദ്ദേഹം വിവാഹിതനുമായി. മേരി സുരേസ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. അവര്‍ യേശുവില്‍ ഒന്നായി ജീവിച്ചുപോന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളു. മേരി മൂന്നു തവണ പ്രസവിച്ചു. ആദ്യരണ്ടു തവണയും കുട്ടികള്‍ ജനിച്ചപ്പോഴെ മരിച്ചുപോയി. ഒരു മകന്‍ മാത്രം ജീവിച്ചു. നാലാം വര്‍ഷം മേരിയും മരിച്ചു. അല്‍ഫോന്‍സസിന്റെ സഹോദരിമാരാണ് പിന്നീട് അദ്ദേഹത്തിന്റെ മകനെ വളര്‍ത്തിയത്. ജീവിതം എത്ര അര്‍ഥമില്ലാത്തതാണെന്ന് അദ്ദേഹം ചിന്തിച്ചുതുടങ്ങി. ദുരന്തങ്ങള്‍ ഒരോന്നായി അദ്ദേഹത്തെ പിടികൂടി. കച്ചവടം പൊളിഞ്ഞു. വൈകാതെ, സര്‍വതും വിറ്റ് തന്റെ സഹോദരിമാര്‍ക്കും മകനുമൊപ്പം മറ്റൊരു ദേശത്തേക്ക് പോയി. മാസങ്ങള്‍ക്കുള്ളില്‍ താന്‍ ആര്‍ക്കുവേണ്ടി ജീവിക്കുന്നുവോ ആ മകനും മരിച്ചു. അതോടെ ദൈവം തന്നെ വിളിക്കുന്നത് അവിടത്തെ സേവകനാകുന്നതിനാണെന്ന് അല്‍ഫോന്‍സസിനു തോന്നി. ജെസ്യൂട്ട് സഭയില്‍ ചേരുന്നതിനു വേണ്ടി അദ്ദേഹം അവരെ സമീപിച്ചു. എന്നാല്‍ വിദ്യാഭ്യാസം കമ്മിയായതിനാല്‍ അവിടെ അവര്‍ പ്രവേശനം കൊടുത്തില്ല. വഴിയരികിലും വിജനപ്രദേശത്തും കിടന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. എന്തെങ്കിലും ജോലികള്‍ ചെയ്തു കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ജീവിച്ചു. വല്ലപ്പോഴും മാത്രം ഭക്ഷണം കഴിക്കും. ബാക്കി പണം സാധുക്കള്‍ക്കു നല്‍കും. ഇത്രയും പരീക്ഷണങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടും അദ്ദേഹം യേശുവിനെ കൈവിട്ടില്ല. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലുമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ജപമാലയും സുകൃതജപങ്ങള്‍ ചൊല്ലിക്കൊണ്ടുമാണ് ജോലികള്‍ ചെയ്തിരുന്നത്. മജോര്‍ക്ക എന്ന സ്ഥലത്തുള്ള ജെസ്യൂട്ട് സഭയുടെ കോളജില്‍ പോര്‍ട്ടറായും കാവല്‍ക്കാരനായും 46 വര്‍ഷം അദ്ദേഹം ജോലി ചെയ്തു. വിശുദ്ധനായ പീറ്റര്‍ ക്ലാവര്‍ (സെപ്റ്റംബര്‍ 9 ലെ വിശുദ്ധന്‍) അവിടെ യായിരുന്നു വിദ്യാഭ്യാസം നിര്‍വഹിച്ചത്. അദ്ദേഹം അല്‍ഫോന്‍സസിനെ ഏറെ സ്‌നേഹിച്ചിരുന്നു. അല്‍ഫോന്‍സസിന്റെ ഉപദേശം മാനിച്ചാണ് ക്ലാവര്‍ മിഷനറി പ്രവര്‍ത്തനത്തിനായി അമേരിക്ക യിലേക്ക് പോയതും അവിടെ അടിമത്തത്തിനെതിരെ പൊരുതിയതും. വിദ്യാഭ്യാസം അധികം ഇല്ലായിരുന്നുവെങ്കിലും അല്‍ഫോന്‍സസിന്റെ ഉപദേശങ്ങള്‍ തേടുവാന്‍ പുരോഹിതരും ദൈവശാസ്ത്രജ്ഞരും വരെ എത്തുമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അല്‍ഫോന്‍സസി നെ ജനങ്ങൾ ഒരു വിശുദ്ധനെപ്പോലെയാണ് കണക്കാക്കിയിരുന്നത്. അവസാനകാലത്ത് രോഗങ്ങള്‍ അദ്ദേഹത്തെ ഏറെ വേട്ടയാടി. എങ്കിലും അദ്ദേഹം തന്റെ സേവനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. നിരവധി പേര്‍ക്ക് രോഗസൗഖ്യം പകര്‍ന്നുകൊടുത്തു. മരിക്കുന്നതിന്റെ തൊട്ടു തലേന്ന് രാത്രി അദ്ദേഹത്തിന് സ്വര്‍ഗത്തിന്റെ ദര്‍ശനമുണ്ടായെന്നു കരുതപ്പെടുന്നു. അദ്ദേഹം എഴുതിയ ആധ്യാത്മിക കുറിപ്പുകള്‍ ചേര്‍ത്ത് നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
0